റെയ്മണ്ട് മേധാവി ഗൗതം സിംഘാനിയയും ഭാര്യയും വേര്‍പിരിഞ്ഞു

ഡല്‍ഹി: കോടീശ്വരനും വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്‍റെ ചെയര്‍മാനുമായ ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോഡിയും
സോളിസിറ്ററായ നാടാര്‍ മോഡിയുടെ മകള്‍ നവാസ് മോഡിയെ 1999ലാണ് ഗൗതം വിവാഹം കഴിക്കുന്നത്. എട്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു 29കാരിയായ നവാസിനെ ഗൗതം സിംഘാനിയ സഖിയാക്കുന്നത്. ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ട്. "ഞാനും നവാസും ഇവിടെ നിന്ന് വ്യത്യസ്ത വഴികള്‍ പിന്തുടരുമെന്നാണ് എന്‍റെ വിശ്വാസം." സിംഘാനിയ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. "32 വര്‍ഷത്തെ ദമ്ബതികളായി ഒരുമിച്ചു ജീവിച്ചു, മാതാപിതാക്കളായി വളര്‍ന്നു, എപ്പോഴും പരസ്പരം ശക്തിയായി... ഞങ്ങള്‍ പ്രതിബദ്ധത, ദൃഢനിശ്ചയം, വിശ്വാസം എന്നിവയിലൂടെ സഞ്ചരിച്ചു, ഒപ്പം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് കൂട്ടിച്ചേര്‍ക്കലുകളും വന്നു," അദ്ദേഹം പറയുന്നു. എന്നാല്‍ വേര്‍പിരിയലിന്‍റെ കാരണത്തെക്കുറിച്ചോ കുട്ടികളുടെ സംരക്ഷണം ആര്‍ക്കായിരിക്കുമെന്നോ ഗൗതം വെളിപ്പെടുത്തിയിട്ടില്ല.
"അടുത്ത കാലത്തെ ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങളെക്കുറിച്ച് പറയുമ്ബോള്‍, അടിസ്ഥാനരഹിതമായ ധാരാളം കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്, 'അത്ര നല്ലവരല്ലാത്തവര്‍' ഞങ്ങളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ പരത്തുന്നുണ്ട്. ഞങ്ങളുടെ രണ്ട് അമൂല്യ വജ്രങ്ങളായ നിഹാരികയ്ക്കും നിസയ്ക്കും ഏറ്റവും മികച്ചത് ചെയ്യുന്നത് തുടരുന്നതിനിടയില്‍ ഞാൻ അവളുമായി പിരിയുകയാണ്.ദയവായി ഈ വ്യക്തിപരമായ തീരുമാനത്തെ മാനിക്കുകയും ബന്ധത്തിന്റെ എല്ലാ വശങ്ങളും പരിഹരിക്കാൻ ഞങ്ങള്‍ക്ക് ഇടം നല്‍കുകയും ചെയ്യുക. ഈ സമയങ്ങളില്‍ ഞങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ ആശംസകള്‍ തേടുന്നു'' ഗൗതം കുറിച്ചു.