ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിൽ

Aug 25, 2025 - 11:47
 0  14
ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എം.ആര്‍ അജിത്കുമാര്‍ ഹൈക്കോടതിയിൽ

വിജിലൻസ് കോടതിയിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന് അജിത് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നിൽ അദൃശ്യ ശക്തിയുണ്ടെന്നാണ് വിജിലൻസ് കോടതിയുടെ കണ്ടെത്തൽ. ഹര്‍ജി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം.

അജിത്കുമാറിന് നേരെയുള്ള അഴിമതിക്കേസില്‍ ക്ലീന്‍ചീറ്റ് റദ്ദാക്കിക്കൊണ്ട് അടുത്തിടെ കോടതി ഉത്തരവ് വന്നിരുന്നു. സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങള്‍ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ചുവെന്ന വാദം നില്‍നില്‍ക്കില്ലെന്നുമാണ് അജിത്കുമാർ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്ത ആഴ്ച വിജിലന്‍സ് കോടതി പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.