വേള്‍ഡ് മലയാളി കൗണ്‍സില്‍ 14–ാമത് ഗ്ലോബൽ കോൺഫറൻസിന്  ഒരുക്കങ്ങൾ പുരോഗമിക്കുന്നു: പിന്റൊ കണ്ണംപള്ളി

വേള്‍ഡ് മലയാളി കൗണ്‍സില്‍ 14–ാമത് ഗ്ലോബൽ കോൺഫറൻസിന്  ഒരുക്കങ്ങൾ പുരോഗമിക്കുന്നു: പിന്റൊ കണ്ണംപള്ളി
സിൽജി  ജെ ടോം 
തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തിൽ  തിരുവനന്തപുരത്ത്  നടക്കുന്ന  പതിനാലാമത് ബയനിയല്‍ ഗ്ലോബൽ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജനറൽ സെക്രട്ടറി പിന്റൊ കണ്ണംപള്ളി അറിയിച്ചു. ഓഗസ്റ്റ് 2 മുതല്‍ 5 വരെ  തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിലാണ്  കോൺഫറൻസ് നടക്കുക. മലബാർ ഗോൾഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പ്രധാന സ്പോൺസർസായ ഇത്തവണത്തെ കോൺഫറൻസ് കേരള മുഖ്യ മന്ത്രി പിണറായി വിജയൻ ഉത്കാടനം ചെയ്യുമെന്ന് ചെയർമാൻ ഗോപാല പിള്ളയും പ്രസിഡന്റ് ജോൺ മത്തായിയും സംയുക്തമായി അറിയിച്ചു. കോൺഫറൻസ് കമ്മിറ്റി ചെയർപേഴ്സൺ Dr K G വിജയലക്ഷ്‌മിയുടെയും  ജനറൽ കൺവീനർ Dr P M നായർ IPS (retd) ന്റെയും മറ്റെല്ലാ കമ്മിറ്റി മെമ്പേഴ്സിന്റെയും അശ്രാന്ത പരിശ്രമം സമ്മേളനത്തിന്റെ വിജയമുറപ്പിക്കുമെന്ന്  WMC ഗ്ലോബൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 2 വെള്ളിയാഴ്ചത്തെ  ഉദ്ഘാടന സമ്മേളനത്തിൽ  മുഖ്യമന്ത്രി  പിണറായി വിജയനെ കൂടാതെ  റവന്യൂ മന്ത്രി  കെ.രാജൻ, മേയർ ആര്യ രാജേന്ദ്രൻ എസ്, തിരുവനന്തപുരം  എം.എൽ.എ ആന്റണി രാജു , എംപി ശശി തരൂർ,  ഡോ. പി. മുഹമ്മദ് അലി (ഗൾഫാർ), എസ്ബിഐ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി എ,  മലബാർ ഗോൾഡ് ഡയമണ്ട്സ് ചെയർമാൻ  എം.പി.അഹമ്മദ്, പ്രഭാ വർമ്മ എന്നിവർ  മുഖ്യാതിഥികളായിരിക്കും.
ഞായറാഴ്ചത്തെ (ഓഗസ്റ്റ് 4)  ഗ്രാൻഡ് ഫിനാലെയിൽ  പ്രതിപക്ഷ നേതാവ്  വി.ഡി. സതീശൻ, ഇ.ടി.മുഹമ്മദ് ബഷീർ, സുരേഷ് ഗോപി/ജോർജ് കുര്യൻ, രമേശ് ചെന്നിത്തല  ജോൺ ബ്രിട്ടാസ് എം പി എന്നിവരും പങ്കെടുക്കും.
വേൾഡ്  മലയാളീ കൗണ്സിലിന്റെ സജീവ റീജിയനുകളായ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ റീജിയനുകളിലെ അൻപതോളം പ്രൊവിൻസുകളിൽനിന്നുള്ള ആയിരത്തിൽ കൂടുതൽ പ്രതിനിധികൾ ഈ കോൺഫെറെൻസിൽ  പങ്കെടുക്കും.
കോൺഫെറെൻസിന്റെ ഭാഗമായുള്ള ഗ്ലോബൽ സ്മരണികയുടെ പ്രകാശനം കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തുമെന്ന് സുവനീർ ചീഫ് എഡിറ്റർ   പിന്റോ കണ്ണംപള്ളി അറിയിച്ചു.
വ്യവസായ, വിദ്യാഭ്യാസ,സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച -യുഎഇയിലെ സാമൂഹിക–സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രിയ നേതാവ്  ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ഓർമയ്ക്കായി  വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ നടപ്പാക്കുന്ന കാരുണ്യഭവനം പദ്ധതിയുടെ ഉദ്ഘാടനം  ഗ്ലോബൽ കോൺഫറൻസിൽ വെച്ച് ഓഗസ്റ്റ് 2-ന്  കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ WMC മിഡിൽ ഈസ്റ്റ് റീജിയൻ പ്രവിശ്യകളുടെ നേതൃത്വത്തിൽ (ദുബായ്, ഷാർജ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, ഫുജൈറ)  കേരളത്തിലെ ഭവനരഹിതർക്കായി  50 ലക്ഷം രൂപ ചെലവിടുന്നു. കേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട  അപേക്ഷകർക്കായി  നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി തദവസരത്തിൽ നിർവഹിക്കുന്നതാണ്.
പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ  ഗൾഫാർ മുഹമ്മദലിക്ക്  ഡോ. പി എബ്രഹാം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യുമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ് സമ്മാനിക്കും.
വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഫിലാഡൽഫിയ പ്രൊവിൻസിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അടുത്ത വര്ഷം നടത്താനിരിക്കുന്ന അമ്പതു കുടുംബങ്ങളുടെ സമൂഹ വിവാഹത്തിനുള്ള ധനശേഖരണത്തിനു തുടക്കം കുറിക്കും.
വേൾഡ് മലയാളീ കൗൺസിൽ ഇന്റർനാഷണൽ ഫോറങ്ങളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലുള്ള ചർച്ചയും സാംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
WMC ഗ്ലോബൽ വിമൻസ് ഫോറം മീറ്റിംഗിൽ ലേഡി എപിജെ അബ്ദുൽ കലാം എന്ന് വിശേഷിപ്പിക്കപ്പെടുന്ന , മിസൈൽ വുമൺ ഓഫ് ഇന്ത്യ-അഗ്നിപുത്രി) എന്ന് വിളിപ്പേരുള്ള തമിഴ്നാട് NICHE യൂണിവേഴ്സിറ്റി വൈസ് ചാൻസലർ കൂടിയായ  ഡോ.ടെസ്സി തോമസ്   മുഖ്യാതിഥിയായിരിക്കും. ഫോറം പ്രസിഡന്റ് പ്രൊഫ Dr ലളിത മാത്യു വിമൻസ് ഫോറം പ്രോജക്റ്റായ കഴിഞ്ഞ വർഷം തുടങ്ങി വച്ച കൂൺ കൃഷിയെയും അതിന്റെ വിപണന സാധ്യതകളെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ച് പ്രതിനിധികളോട് സംസാരിക്കും.
കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളെ  സംബന്ധിച്ച് പ്രസക്തമായ റിട്ടയർമെൻ്റ് നിക്ഷേപം , വിദ്യാഭ്യാസം, വിദേശ ഭാഷാ ക്ലാസുകൾ, തൊഴിലവസരങ്ങൾ, പ്രവാസി പെൻഷനുകൾ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ബിസിനസ് അവസരങ്ങൾ, നോർക്ക ഐഡി കാർഡുകൾ തുടങ്ങിയവ ഉൾപ്പെടെ  15-ലധികം വിവിധ സേവനങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ  സമ്മേളനത്തോടനുബന്ധിച്ചുള്ള നോർക്ക റൂട്ട്‌സ് ഉദ്യോഗസ്ഥരുടെ മീറ്റിംങ്‌ പ്രധാനമായും ഫോക്കസ് ചെയ്യും. സമ്മേളനത്തിൽ നോർക്ക മെമ്പർ ഐഡി രജിസ്ട്രേഷൻ ഡെസ്ക് സജ്ജീകരിക്കാൻ  WMC NRK ഫോറം പ്രസിഡന്റ് അബ്ദുൽ ഹക്കിം മുൻകൈ എടുക്കും.
WMC ഇന്റർനാഷണൽ ലീഗൽ ഫോറം പ്രസിഡന്റ് അഡ്വ. ആന്റണി ജോൺ അയ്‌യരുകാവന്റെ നേതൃത്വത്തിൽ വിവിധ നിയമ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ക്രമീകരിച്ചിട്ടുണ്ട്.  ഗ്രേഷ്യസ് കുര്യാക്കോസ് (എ ഡി ജി പി, കേരള ഹൈക്കോടതി), ജോൺ എസ് റാൽഫ്,  (പ്രമുഖ  ക്രിമിനൽ അഭിഭാഷകൻ),  ജോർജ് തോമസ് കോട്ടയം(ഫാമിലി ലോ) എന്നിവർ ലീഗൽ ഫോറത്തിന്റെ അതിഥികളായി സമ്മേളനത്തെ പ്രതിനിധീകരിക്കും.
കോൺഫറൻസിനോടനുബന്ധിച്ച്  ഡബ്ല്യു.എം. സി. ഇന്‍റർനാഷനൽ ആർട്ട് ആൻഡ് കൾച്ചറൽ ഫോറം രാജ്യാന്തര ഷോർട്ട് ഫിലിം മേള സംഘടിപ്പിക്കുന്നുണ്ട് . മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി മലയാള സിനിമയുടെ പ്രിയ  സംവിധായകൻ ഐ വി ശശി യുടെ സ്മരണ നിലനിർത്തി “ഐ വി ശശി ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെറ്റിവൽ “(ivsisff) എന്ന പേരിലാണ്  മേള ഒരുക്കുന്നത്. കോൺഫറൻസിനോട് അനുബന്ധിച്ച് തിരുവനന്തരപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് അവാർഡുകൾ പ്രഖ്യാപിക്കുന്നതാണെന്ന് കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ ടി കീക്കാട് അറിയിച്ചു.
കേരളത്തിലേക്കും ഇന്ത്യയിലേക്കും  ആരോഗ്യ, മെഡിക്കൽ, ആയുർവേദ യാത്രകളിൽ താൽപ്പര്യമുള്ള വിദേശ മലയാളികൾക്കും മറ്റുള്ളവർക്കുമായി ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനം തുറക്കുന്നതാണ്. മെഡിക്കൽ, വിദ്യാഭ്യാസ സഹകരണം , പങ്കാളിത്തം, പിന്തുണ എന്നിവയിൽ MIMS-മായി ധാരണാപത്രം ഒപ്പിടൽ. ഡബ്ല്യുഎംസി അംഗങ്ങളുടെ അവയവദാന ദൗത്യത്തിൻ്റെ ഉദ്ഘാടനവും ഫോം  പൂരിപ്പിക്കലും ഈ കോൺഫെറെൻസിന്റെ ഭാഗമായി നടക്കും.
ഇൻ്റർനാഷണൽ മെഡിക്കൽ ആൻഡ് ഹെൽത്ത് ഫോറത്തിൻ്റെ പ്രോഗ്രാമിന് ശേഷം വേൾഡ് മലയാളി കൗൺസിൽ ഓൺ ഹെൽത്ത് ആൻഡ് മെഡിക്കൽ ടൂറിസത്തെകുറിച്ചുള്ള   സെമിനാറും സമ്മേളന വേദിയിൽ ഉണ്ടായിരിക്കുന്നതാണ് . കേരളത്തിലെ മെഡിക്കൽ, ഹെൽത്ത്, ആയുർവേദ, റിസോർട്ട്, ബീച്ച്, ഹിൽ, ഹെറിറ്റേജ്,  കേരളത്തിലേക്കുള്ള കൾച്ചറൽ ടൂറിസം എന്നീ മേഖലകളെ  പ്രതിനിധീകരിച്ച്   ഒമ്പത്  പ്രതിനിധികൾ  സംയുക്ത സെഷനിൽ സംസാരിക്കും.
മൂന്ന് സെഷനുകളിലായാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത് . ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻ്റ് ഡോ.ജിമ്മി ലോനപ്പൻ മൊയലൻ (യുകെ) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അദ്ദേഹം അതിഥികളെ സ്വാഗതം ചെയ്യും.
മെഡിക്കൽ, ഹെൽത്ത് ടൂറിസം സെമിനാറുകളുടെ ഉദ്ഘാടനം മുൻ ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം മന്ത്രി വി.ശിവകുമാർ  നിർവഹിക്കും.
ഡബ്ല്യുഎംസിയുടെ അവയവദാന ഉത്തരവിൻ്റെ ഉദ്ഘാടനം സംസ്ഥാന മന്ത്രി നിർവഹിക്കും. വിദേശ മലയാളികൾക്കും മറ്റുള്ളവർക്കുമായി കേരളത്തിലേക്കും ഇന്ത്യയിലേക്കും ആരോഗ്യം, മെഡിക്കൽ, ആയുർവേദ ടൂറിസം എന്നിവയെക്കുറിച്ചുള്ള  ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കുന്നതാണ്. നൂറുൽ ഇസ്‌ലാം സെൻ്റർ ഫോർ ഹയർ എജ്യുക്കേഷൻ  പ്രോ ചാൻസലർ (എം.ഡി, നിംസ് മെഡിസിറ്റി ) ഫൈസൽ ഖാൻ മുഖ്യാതിഥിയുടെ സന്ദേശം നൽകും.
www.wmchealthtourism.org എന്ന ഏകജാലക സംവിധാനത്തെകുറിച്ച് പ്രസംഗവും  പ്രദർശനവും ഉണ്ടായിരിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി ആരോഗ്യം, മെഡിക്കൽ, ആയുർവേദ ടൂറിസം എന്നിവയിൽ ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനത്തിലൂടെ ബുക്കിംഗുകൾ സ്വീകരിക്കുന്നതിനുള്ള സ്റ്റാളും നടത്തുന്നതാണ്.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള (USA), പ്രസിഡന്റ് ജോൺ മത്തായി(Sharjah), ജനറൽ സെക്രട്ടറി പിന്റൊ കണ്ണംപള്ളി(USA), ട്രെഷറർ സാം ഡേവിഡ് മാത്യു (UK) വൈസ് പ്രസിഡൻ്റ് കെ പി കൃഷ്ണകുമാർ(India), ഡബ്ല്യുഎംസി  യൂറോപ്പ് റീജിയൻ ചെയര്മാൻ  ജോളി തടത്തിൽ(Germany) എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.
മെഡിക്കൽ ആൻഡ് ഹെൽത്ത് സെമിനാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി അസോസിയേറ്റ് പ്രൊഫസറും കേരളത്തിലെ അവയവദാനത്തിൻ്റെ നോഡൽ ഓഫീസറുമായ ഡോ. നോബിൾ ഗ്രേഷ്യസ് അവയവദാനത്തെക്കുറിച്ച് സംസാരിക്കും. ഗൈനക്കോളജിക്കൽ പ്രശ്നങ്ങളെക്കുറിച്ച്  തിരുവനന്തപുരം  അനന്തപുരി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സെമ്മി നോബിൾ സീനിയർ സംസാരിക്കും.
ഹൃദ്രോഗ വിദഗ്ധൻ (തിരുവനന്തപുരം) അനന്തപുരി ആശുപത്രിയിലെയും തിരുവനന്തപുരം എസ്പി മെഡ്‌ഫോർട്ട് ആശുപത്രിയിലെയും കാർഡിയോളജിസ്റ്റ്   ഡോ. ഷിഫാസ് ബാബു എം ‘ഹൃദ്രോഗങ്ങളെയും അതിന്റെ സമീപകാല പ്രശ്നങ്ങളെയും’ കുറിച്ച് സംസാരിക്കും.
തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ  ഡോ.സുഭാഷ് ആർ  കരൾ രോഗങ്ങളുടെ ലാസ്റ്റ് സ്റ്റേജ് നേരിടേണ്ടതെങ്ങനെയെന്ന് ക്ലാസെടുക്കും.
തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിലെ സീനിയർ പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി കൺസൾട്ടൻ്റായ ഡോ ശാരിക  ‘പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി’ എന്ന വിഷയത്തിൽ ക്‌ളാസെടുക്കും.
മെഡിക്കൽ രംഗത്തെ  ധാർമികതയെക്കുറിച്ച്  കിംസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ  ഇ എം നജീബ് പ്രസംഗിക്കുന്നതാണ്. നിംസ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ മഞ്ജു തമ്പി  ഹെൽത്ത്  ടൂറിസത്തെക്കുറിച്ച് സംസാരിക്കും. കേരളത്തിലേക്കുള്ള റിസോർട്ട്, കുന്നുകൾ, കായൽ, ബീച്ച് ടൂറിസം എന്നിവയെക്കുറിച്ച്  ക്വയിലോൺ ബീച്ച് ഹോട്ടൽ ആൻഡ്  കൺവെൻഷൻ സെൻ്ററിലെ  ബി. ശ്രീകുമാർ സംസാരിക്കും.
ബ്ലഡ് ഷുഗർ , വെയിറ്റ് , ബിപി ആരോഗ്യ പരിശോധന തുടങ്ങിയ സൗജന്യ  പരിശോധനകൾ തിരുവനന്തപുരത്തെ എസ് കെ   ആശുപത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതാണ്. തിരുവനന്തപുരം  സബ് അർബൻ ഏരിയയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കോൺഫറൻസിനോടനുബന്ധിച്ച്  ക്രമീകരിച്ചിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുക്കാനുള്ള വിവരങ്ങൾക്ക് ബന്ധപെടുക: ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള(USA), ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി(Sharjah), ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റൊ കണ്ണംപള്ളി(USA), ഗ്ലോബൽ ട്രെഷറർ സാം ഡേവിഡ് മാത്യു(UK), കോൺഫറൻസ് കമ്മിറ്റി ചെയർപേഴ്സൺ Dr K G വിജയലക്ഷ്‌മി(India), ജനറൽ കൺവീനർ Dr P M നായർ IPS (retd), സെക്രട്ടറി Dr അജിൽ അബ്ദുള്ള(India), കോ കൺവീനേഴ്‌സ് കെ കൃഷ്ണകുമാർ(India), അനീഷ് ജെയിംസ് (USA), ക്രിസ്റ്റഫർ വര്ഗീസ്(Dubai), ജോളി പടയാറ്റിൽ(Germany), വൈസ് ചെയർപേഴ്സൺ ജെറോ വര്ഗീസ് (UAE), കൾച്ചറൽ കമ്മിറ്റി ചെറിയാൻ ടി കീക്കാട്(UAE),  മേഴ്‌സി തടത്തിൽ(Germany), പ്രോഗ്രാം കമ്മിറ്റി ജോളി തടത്തിൽ(Germany), ഫിനാൻസ് കമ്മിറ്റി ഷൈൻ ചന്ദ്രസേനൻ(UAE), സ്‌പോൺസർഷിപ് കമ്മിറ്റി രാജേഷ് പിള്ള(UAE).