വൃദ്ധസദനങ്ങൾ: കവിത, വനജ തൃശൂർ

മാമ്പൂ കണ്ട് കൊതിച്ചവരൊക്കെയും
മക്കളെക്കണ്ടും കൊതിച്ചു.
മുറിയാത്ത ബന്ധമെന്നോർത്തവർ മക്കളെ
നെഞ്ചോട് ചേർത്തു പിടിച്ചു.
എത്താത്ത കൊമ്പുകളിൽ എത്തിച്ചു
മക്കളെ അഭിമാനമോടെ കിതച്ചു.
തറപറ്റി വീണിട്ടും ആനന്ദമോടെ,
പിറകോട്ടു നോക്കി രസിച്ചു.
വാർദ്ധക്യ കാലത്ത -
നന്തമേകാന്തമായ്
വീഡിയോകോളിനായ് കാത്തു.
മോഹങ്ങളൊക്കെയും തപ്ത നിശ്വാസമായ്
മച്ചിന്നകത്തുനിറഞ്ഞു
മക്കളും മക്കളെ പോറ്റി
കനവുമായ്
കൊമ്പുകൾ തേടിയലഞ്ഞു.
കിതപ്പിൻ്റെ ശക്തിയിൽ
മധ്യവയസ്കരായ്
മക്കളെ മാത്രമായോർത്തു.
മാതാപിതാക്കളോ ജീർണ്ണ വസ്ത്രം പോലെ
മറവിയുടെ ഇരുളിൽ കഴിഞ്ഞു.
മച്ചകച്ചൂടിലും മറവിയുടെ ഇരുളിലും
വൃദ്ധാലയങ്ങൾക്ക് പേറ്റുനോവുണ്ടായി.
പെറ്റിട്ടു മക്കളെയേറെ