അല്‍ഷിമേഴ്‌സ്: മരണ മറവിരോഗത്തിലേക്കുള്ള യാത്ര

അല്‍ഷിമേഴ്‌സ്:  മരണ മറവിരോഗത്തിലേക്കുള്ള യാത്ര

 

 

ലീലൂസ് തോമസ്, ബോട്സ്വാന

 

ണ്ണാടി എവിടെ ഉണ്ടോ,

അവിടെ ചങ്ങാതിയും ഉണ്ടോ..?

 

സ്മരണകളിൽ പഴയ ഓർമ്മകൾ തപ്പിയെടുത്ത്,

ഓർമ്മക്കുറവിനെ  മറികടക്കണം

അയഞ്ഞ് പോയ ജീവിതം വീണ്ടെടുക്കണം...

 

എന്നെ പഴയതിലേക്ക്

നോക്കി കാണാൻ ശ്രമിക്കരുത്. 

ഞാൻ വിശ്രമിക്കട്ടെ,. നിങ്ങൾ

എന്നോടൊപ്പമുണ്ടായാൽ മതി !.

 

.കണ്മുന്നില്‍ മിന്നിമറയുന്ന ചലനങ്ങൾ 

ജലരേഖകളായി കാഴ്ച്ചകളൊക്കെ 

മറയുന്നു,

അർത്ഥശൂന്യമാകുന്നു

ജീവിതം..?

 

എന്റെ കവിളിൽ ചുംബിക്കുക,

എന്റെ കൈയ്ക്ക് താങ്ങായ് പിടിക്കുക.

എന്നെ വിസ്‌മൃതിയിൽ ആക്കരുത്..

 

ഞാൻ രോഗിയും,

ഓർമ്മകൾ നഷ്ടപ്പെട്ട

 ദുഃഖിതയുമാണ്. ദൂരെ നിന്ന് കളിയാക്കരുത്..?

 

ഇനിയും പിറക്കാത്ത

 ജീവിത ഭാവിയൊരു ഭീതിയായ്

സ്വസ്ഥത ഹനിച്ചിടുന്നിന്നെ.?

 

 എനിക്കറിയാവുന്നത്

മാത്രം ചെയ്യട്ടെ ..!

 

ചരാചരങ്ങൾക്ക് വെളിച്ചം

നൽകുന്ന സൂര്യനെ പോലെ 

 നീ കൂടെ ഉണ്ടാവണം.!

ഉണ്ടാവില്ലേ?

 

എന്നോടുള്ള ക്ഷമയ്ക്ക്

അതിർ വരമ്പ് ഇടരുത്?

കേള്‍വികളിൽ അവ്യക്ത ശബ്ദമായ്

കാതുകളിലൂടെ

തിരകളായി ഒഴുകിമറയുന്നുണ്ട് ....

 

എന്റെ കണ്ണീർ ചാലിലൂടെ

നീൻ ശാപം ചൊരിയാതിരിക്കുക,

സഹായമായി ആരും വരാത്ത

വഴികളിണു ഇന്ന് എന്റേത്.?

 

സ്വപ്നം  പിറക്കാത്ത, ഭാവനകൾ

ഉണരാത്ത സ്മൃതി ശൂന്യമനമൊരു സ്മശാനം.!

അഭിനയം എനിക്കറിയില്ല,

എല്ലാവരും പറയുന്നു,

ഞാൻ അഭിനയിക്കുന്നെന്നു.!

 

 എന്റെ വഴിയിന്ന്..

മഴവന്ന്  കാൽപാടുകൾ

ഒലിച്ചു പോയതുപോലെ എല്ലാം

ശൂന്യമായ പാതപോലെ അർത്ഥ  ശൂന്യം...

അതേ 

മഴയുടെ ഓർമ്മകൾ എന്നെ

കണ്ണീരണിയിക്കുന്നു..!

 

 ഇപ്പോൾ മഴയുടെ ശക്തി  കുറഞ്ഞിട്ടുണ്ട്.

എനിക്ക്  കിട്ടിയ ഓര്‍മ്മകൾ ഇല്ലാതായപ്പോൾ,

ലോകത്ത് തനിച്ചായ ഗസലുകളില്‍

ഒതുങ്ങികൂടി ഞാൻ ഡ്രൈവ് ചെയ്യുകയാണ്,

എങ്ങോട്ടെന്നില്ലാതെ..!

 

യാത്രയും കാഴ്ചകളും   എനിക്ക്

സമ്മാനിക്കുന്ന ഓര്‍മ്മകളുടെ പറുദീസയിലാണ്,

ജനിച്ചതും കൗമാരം വരെ വളര്‍ന്നതും,

സ്മൃതി പഥത്തിലുണ്ട്..

 

 പറിച്ചു നടല്‍ ഇന്നും മനസ്സിന്

തീരാത്ത നൊമ്പരമേകുന്നു.

വിങ്ങുന്നുണ്ട്, ശബ്ദം പുറത്തേക്ക്

വരുന്നില്ല. ആർക്കും കാണാനും..

 

എന്റെ ഗ്രാമത്തിന്‍റെ കണ്മുന്നില്‍

മിന്നിമറയുന്ന ചലനങ്ങളായ്,

കാഴ്ച്ചകൾ ഇനിയര്‍ത്ഥശൂന്യം.

 ഓരോ ഓർമ്മകളും നൽകിയ നിറയൂട്ടാണ്,

ഇനിയുള്ള ജീവിതം...

 

 വരാനിരിക്കുന്ന  പേമാരിയുടെ

മുന്നോടിയാണ് ഓർമ്മകൾ.

ഇത് പെയ്ത് അവസാനിച്ചിരുന്നെങ്കിൽ...

ആയുസ്സിൽ ഇന്നോളം ആര്‍ജ്ജിച്ചതൊക്കെ

ഒരു നിമിഷം കൊണ്ട് പെയ്തൊഴിഞ്ഞു...

 

മതിയെനിക്കീ

ഭുവനവാസമെന്‍ വിഭുവേ...

ഭയം ഉള്ളിലേറിടുന്നല്ലോ...

കണ്മുന്നില്‍ മിന്നിമറയുന്ന ചലനങ്ങളായ്

കാഴ്ച്ചകളും ഇനിയര്‍ത്ഥശൂന്യം..

നിങ്ങൾ എന്നെ കോമാളിയക്കരുതേ!!