അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിവേക് രാമസ്വാമി പിന്മാറി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിവേക് രാമസ്വാമി പിന്മാറി

മേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിവേക് രാമസ്വാമി പിന്മാറി. അയോവ കോക്കസിലെ പ്രൈമറിയിലുണ്ടായ മോശം പ്രകടനം ആണ് പിന്‍മാറാനുള്ള കാരണം.

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിവേക് രാമസ്വാമിക്കെതിരെ വിമര്‍ശനവുമായി ട്രംപ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വിവേക് വഞ്ചകനും ഇടനിലക്കാരനും ആണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. വിവേകിന് വോട്ടു ചെയ്താല്‍ അത് മറുവശത്താണ് ഉപകരിക്കുകയെന്നും പറഞ്ഞു. വിവേകിന് പിന്തുണ വര്‍ധിക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് ട്രംപ് വിമര്‍ശനവുമായി രംഗത്തുവന്നത്.

നേരത്തെ ട്രംപിനെ 21-ാം നൂറ്റാണ്ടിലെ മികച്ച പ്രസിഡന്റാണെന്ന് വിവേക് വിശേഷിപ്പിച്ചിരുന്നു.