അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ച്‌ കയറിയ ആറ് പേര്‍ക്കെതിരേ കേസ്

അതിരപ്പിള്ളി വനത്തില്‍ അതിക്രമിച്ച്‌ കയറിയ ആറ് പേര്‍ക്കെതിരേ കേസ്
തൃശൂര്‍: അതിരപ്പിള്ളി വനത്തിനുള്ളില്‍ അതിക്രമിച്ച്‌ കയറിയ വിനോദസഞ്ചാരികള്‍ക്കെതിരേ കേസെടുത്തു. അങ്കമാലി സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന വനംവകുപ്പിന്‍റെ താത്ക്കാലിക വാച്ചര്‍ ശ്രീലേഷിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വാഹനത്തില്‍ വനത്തിന്‍റെ പത്ത് കിലോമീറ്റര്‍ ഉള്ളിലേക്ക് ഇവര്‍ കടന്നത്. ശ്രീലേഷാണ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്.

ഇവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇവരുടെ വാഹനവും പിടിച്ചെടുക്കുമെന്നാണ് വിവരം.