പാകിസ്ഥാനില്‍ സര്‍ദാരിയുടെ മകള്‍ അസീഫ പ്രഥമ വനിത

പാകിസ്ഥാനില്‍ സര്‍ദാരിയുടെ മകള്‍ അസീഫ പ്രഥമ വനിത

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് സര്‍ദാരിയുടെ മകള്‍ അസീഫ ഭൂട്ടോയെ പ്രഥമ വനിതയാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ പ്രഥമ വനിത പദവി രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഭാര്യയ്ക്കാണ്. ആസിഫ് സര്‍ദാരിയുടെ ഭാര്യ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനാല്‍ 31 കാരിയായ മകളെ പ്രഥമ വനിതയാക്കാനാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്.

2007ല്‍ലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്. പിന്നീട് സര്‍ദാരി വിവാഹം കഴിച്ചിട്ടില്ല. 2008 മുതല്‍ 2013 വരെ അദ്ദേഹം രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന ആദ്യ കാലയളവില്‍ പ്രഥമ വനിതയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

രാജ്യത്തിന്റെ 14ാമത് പ്രസിഡന്റായി 68 കാരനായ ആസിഫ് സര്‍ദാരി ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.