മറ്റന്നാൾ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ

മറ്റന്നാൾ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ

തിരുവനന്തപുരം : കേരളത്തില്‍  കടുത്ത ചൂടിന് ആശ്വാസമായി മറ്റന്നാൾ (മെയ് 8) മുതല്‍  വേനൽമഴ ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷർ. മെയ് 7 ന് ശേഷം വേനല്‍ മഴ തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ വെബ്സൈറ്റായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോർട്ട് ചെയ്തു.

 വടക്കന്‍ കേരളത്തിൽ ഉള്‍പ്പെടെ വേനല്‍ മഴ ലഭിക്കും. കടുത്ത ചൂടില്‍ വലയുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഴ ലഭിക്കും. ഇടിയോടെ ശക്തമായ മഴയോ അതിശക്തമായ മഴയോ ആണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയിലുമായി കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് സൂചന. പാലക്കാട്ടും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും ചില ഭാഗങ്ങളിലുമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.