കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

കന്യാകുമാരി ജില്ലയിലെ ലെമൂര്‍ ബീച്ചില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ വിദ്യാര്‍ഥിനികളാണ്.  മത്സ്യ തൊഴിലാളികള്‍ രക്ഷിച്ച മൂന്നു വിദ്യാര്‍ഥികള്‍  ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തിരുച്ചി എസ്ആര്‍എം കോളജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഡിണ്ടിഗല്‍ ഒട്ടച്ചത്തിരം സ്വദേശി പ്രവീണ്‍ ശ്യാം (24), നെയ് വേലി സ്വദേശി ഗായത്രി (24), തഞ്ചാവൂര്‍ സ്വദേശി ചാരുകവി(23), ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് (24), കന്യാകുമാരി സ്വദേശി സര്‍വ ദര്‍ശിത് (23) എന്നിവരാണ് മരിച്ചത്. തിങ്കള്‍ രാവിലെ പത്തോടെയായിരുന്നു അപകടം. തേനി, പെരിയകുളം സ്വദേശി പ്രീതി പ്രിയങ്ക (23), കരൂര്‍ സ്വദേശി നെസി (24), മധുര സ്വദേശി ശരണ്യാ (24) എന്നിവരാണ് ചികില്‍സയില്‍ കഴിയുന്നത്.

ഞായറാഴ്ച നടന്ന വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ സംഘം ചെറു സംഘങ്ങളായി പിരിഞ്ഞ് നാഗര്‍കോവിലിന് സമീപം ഗണപതിപുരത്തിനടുത്തുള്ള ലെമുര്‍ ബീച്ചില്‍ എത്തുകയായിരുന്നു. കടല്‍ക്കരയില്‍ ആരും ഇറങ്ങരുതെന്ന ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇതു ലംഘിച്ചായിരുന്നു സംഘം ബീച്ചിലേക്ക് ഇറങ്ങിയത്