വിചാരണ; കവിത, രാജു, കാഞ്ഞിരങ്ങാട്

വിചാരണ; കവിത, രാജു, കാഞ്ഞിരങ്ങാട്

 

 

ടിൻ്റെ കാലടി നോക്കി നടന്നു
കാലടി കയറിപ്പോയത് ഗുഹയിൽ
മാളത്തിൽ നിന്നും കേൾക്കാം മേളം
രേഖപ്പെടുത്താത്ത കടലിൻ്റെ രോധനം

കപ്പൽച്ചേതത്തിൽപ്പെട്ട നാവികൻ ഞാൻ
നോവും ഹൃദയത്തിൽ ഓർമ്മതൻ
പൊള്ളും തുള്ളികളുടെ വീണു പൊട്ടൽ

മഴനൂലുകൾക്കപ്പുറം ആട്
മിഴിനീരുകൾക്കിപ്പുറം ഞാൻ
ആഴത്തിലെവിടെയോ ഒരു നോവ്

ഞങ്ങൾ രണ്ടു ദൂരത്തിൽ സഞ്ചരിക്കുന്നു
ഗുഹയിപ്പോൾ നിശ്ശബ്ദ കുടീരം
ഗന്ധക മഴയുടെ ഗന്ധം

കൃത്യമായി എഴുതപ്പെടാത്ത ഒരു വാചകം
പദപ്രശ്നത്തിൽ വിട്ടു പോയ അക്ഷരം

അക്ഷമയും, പ്രതീക്ഷയും
അകത്തു കടന്നു
ഗുഹയ്ക്കുള്ളിൽ ചെന്നായകൾ
മനുഷ്യരെ വിചാരണ ചെയ്യുന്നു

 

രാജു, കാഞ്ഞിരങ്ങാട്