ഇടമില്ലാത്തവർ; കവിത, അനിലയുടെ അനിലൻ

ഇടമില്ലാത്തവർ; കവിത,  അനിലയുടെ അനിലൻ

 

ണക്കുപുസ്തകത്തിൻ 

താളുകൾക്കിടയിൽ

ഒരിടമില്ലാത്തവർ.

പ്രവർത്തിച്ചതൊക്കെയും അന്യാധീനപ്പട്ടവർ.

തനിമയില്ലാത്ത

അസ്തിത്വമില്ലാത്തവർ.

 

പാർശ്വവൽക്കരിച്ചും,

അരികുവൽക്കരിച്ചും

വഴിയോരത്തുമില്ലാതാക്കിയവർ.

ഒടുവിൽ,

ബാധൃതകളും പ്രശ്നങ്ങളും

ചുമക്കാനുളളവരാക്കി

തഴയപ്പെട്ടവർ.

 

കുറ്റപത്രങ്ങളുമായി

അവഹേളിക്കപ്പെടാനായി

വിധിക്കപ്പെട്ടവർ.

കൂടുമ്പോൾ ഇമ്പമില്ലാത്തവരാക്കി

കുടുംബജീവിതങ്ങളും അന്യമാക്കപ്പെട്ടവർ.

 

മേലാളന്മാരായി കയ്യടക്കി വെച്ചവരും

ഓരംപറ്റി നിന്നവരും 

ചേർന്ന് മേച്ചിൽ പുറങ്ങൾ വെടക്കാക്കി

തനിക്കാക്കിയപ്പോൾ

പിന്നാമ്പുറങ്ങളിലേക്ക് 

പിന്തള്ളപ്പെട്ടവർ.

 

വിശന്നു നിലവിളിക്കുന്ന

ജീവിതങ്ങളെ താങ്ങിനിർത്തുവാൻ 

അധ്വാനിച്ചവരെ,

യഥാർത്ഥ അവകാശികളായവരെ 

കൂടും കുടിയുമില്ലാതെ കുടിയിറക്കപ്പെട്ടു കഴിഞ്ഞു.

 

ഇടമില്ലാത്തവർക്കായൊരു

സുപ്രഭാതം ഇനിയും വിടരും

പ്രകൃതിയും കാലവും 

കനലുകളിലൂടെയത് തെളിയിക്കും.

 

അനിലയുടെ അനിലൻ