കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്കേറ്റ സംഭവം ; 5 പേർ അറസ്റ്റിൽ

Feb 25, 2026 - 17:10
 0  4
കെഎസ്‌യു പ്രതിഷേധത്തിനിടെ   ആരോഗ്യമന്ത്രിക്ക് പരിക്കേറ്റ സംഭവം ; 5 പേർ അറസ്റ്റിൽ

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ  ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കണ്ണൂരിൽ 5 പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. മന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റിത്. കണ്ണൂർ ജില്ലാ ആശുപതിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഇപ്പോൾ വീണാ ജോർജ്. കണ്ണൂരിൽ ഇന്ന് മന്ത്രിക്ക് നേരെ  തുടർച്ചയായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം ഉണ്ടായത്.