വസന്തതിലകം- കവിത: റുക്സാന കക്കോടി, കോഴിക്കോട്

വസന്തതിലകം- കവിത: റുക്സാന കക്കോടി, കോഴിക്കോട്

നെറുകയിൽ മാണിക്യം ചാർത്തി -
പുലരി പെണ്ണിനുമോതിരമേകി,
പുഞ്ചിരിച്ചർക്കൻ കുന്നിൻ മുകളിൽ.


നിറപുഞ്ചിരിയിലലിഞ്ഞവൾ -
പ്രണയ പരവശായ് തെളിഞ്ഞിടുന്നു ,
മാമരങ്ങൾ തളിർത്തു -
വസന്തം പുഷ്പ്പവൃഷ്ടിയേകി,
പവനൻ കിന്നാരമോതി-
കിളികൾ പഞ്ചരമൊരുക്കി.

പ്രണയം കത്തിജ്വലിച്ചു -
പുലരി ദാഹിച്ചു,
ഒന്നായ്ത്തീരുവാൻ കൊതിച്ചു -
കാത്തിരിപ്പായ് വൈകുവോളം.

പുലരിതൻ നിറംമങ്ങി-
സംശയ ചൂടിലായ് ദിവാകരൻ ,
മുഖം ചുവപ്പിച്ചു ,കണ്ണുരുട്ടി-
ഭുവനമാകെ പ്രതിഷേധാഗ്നി പടർത്തി.

നിരപരാധിനിയാം പുലരി-
തന്നപരാധം മായ്ക്കാനറിയാതെ,
ഇരുളിൻ മറവ് തേടി.
അർക്കൻ കോപാഗ്നിയിൽ തുടുത്തു -
സാഗര വിരിമാറിൽ മന്ദം മന്ദം തലതാഴ്ത്തി.

എന്നും പ്രണയംവസന്തമായ് - നടമാടുമെങ്കിലും  ,
വിരഹവും നിറയും ഭൂവിതിൽ .
ഇനിയും നിറഞ്ഞൊഴുകട്ടേ
സർവ്വ ചരാചരങ്ങളിലും, പ്രണയം വസന്തമായ്..

റുക്സാന കക്കോടി, കോഴിക്കോട്