വയലുകാണാൻ: കവിത, കാവ്യാ ഭാസ്‌ക്കർ

വയലുകാണാൻ: കവിത, കാവ്യാ ഭാസ്‌ക്കർ

ള്ളിക്കൂടം വിട്ട് 

വീട്ടിൽവന്നാൽ

പാടത്ത്പോകാൻ

തിടുക്കമാണ്

 

പൂച്ചപ്പഴങ്ങൾ നിറഞ്ഞ തൊണ്ടിൽ

മൈലാഞ്ചിഗന്ധം പരന്നിടുമ്പോൾ

 

കുഞ്ഞുടുപ്പിട്ടു

കൊണ്ടോടിയവൾ

പുഞ്ചവയലിലെ 

ഭംഗികാണാൻ

 

സ്വർണ്ണക്കതിർ

മണിയാടിയാടി

കൊഞ്ചിക്കുഴയുന്ന 

നെൽവയലിൽ

 

വെള്ളിക്കൊലുസ്സിൻ

കിലുക്കമോടെ

തോടുകൾ മെല്ലെ

കടന്നിടുമ്പോൾ

 

കുഞ്ഞിളം മീനുകൾ

കുഞ്ഞുകാലിൽ

മുത്തങ്ങളേകി രസിച്ചിടുന്നു

 

നെൽക്കതിർ കൊത്താനൊളിച്ചിരിക്കും

തത്തമ്മേ വായോ

കളിയാടീടാം

 

ഒറ്റക്കാലിൽ നിൽക്കും 

വെള്ളക്കൊക്കേ ഞാൻ

കല്ലെറിയില്ല

നീ പേടിക്കേണ്ട

 

ആഞ്ഞിലിക്കൊ

മ്പിലിരുന്നുപാടും

കള്ളിക്കുയിലേ 

നീയെങ്ങുപോയി

 

മാവിൻകൊമ്പിൽ

കൊച്ചുകൂട്ടിൽ 

വാഴും കാക്കമ്മേ

മുട്ടകളെത്രയിട്ടു?

 

പക്ഷികളെല്ലാമേ 

കൂടണഞ്ഞു

കർഷകരെല്ലാമേ

യാത്രയായി

 

സന്ധമയങ്ങി

തുടങ്ങിടുമ്പോൾ

അമ്മയും കാത്ത് 

വിഷമിക്കുന്നു

 

അമ്മതൻ പുളിവടി

ച്ചൂടറിയും മുൻപേ

വീടണയട്ടേ ഞാൻ 

കൂട്ടുകാരേ...

 

 

കാവ്യഭാസ്ക്കർ, ബ്രഹ്മമംഗലം