'വിഎസ് ഉണ്ടായിരുന്നെങ്കിൽ പത്മ പുരസ്കാരം നിരസിച്ചേനെ'; എംഎ ബേബി
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ പത്മപുരസ്കാരം നിരസിക്കുമായിരുന്നെന്നു സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പുരസ്കാരം വാങ്ങണോ എന്ന് തീരുമാനിക്കേണ്ടത് കുടുംബമാണെന്നും ബേബി പറഞ്ഞു. വിഎസിന് പത്മപുരസ്കാരം ലഭിച്ചതിൽ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ വാങ്ങണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും അത് കുടുംബം ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും ബേബി പറഞ്ഞു.
സഖാവ് ഇഎംഎസ്, ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ, ഹർകിഷൻ സിങ് സുർജിത് തുടങ്ങിയ നാലുപേരും പത്മപുരസ്‍കാരം നിരസിച്ചിരുന്നുവെന്നും ജനങ്ങൾക്കുവേണ്ടി നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിന് പുരസ്കാരം സ്വീകരിക്കാനില്ലെന്നും വിനയപൂർവം നിരസിക്കുകയാണെന്നുമാണ് ഇവർ പറഞ്ഞതെന്നും ബേബി പറഞ്ഞു.