ഉഷസ്സ്: കവിത , അനിലയുടെ അനിലൻ

ഉഷസ്സിൻ സഹസ്രദളങ്ങളിൽ
എൻ പ്രണയപുഷ്പം വിരിഞ്ഞു
മാനസവീണതൻ രാഗഗീതികളാൽ
ആനന്ദനൃത്തമാടിയെന്നന്തരംഗം.
കുഞ്ഞിക്കാറ്റിൻ ശീതളതയിൽ
മുല്ലപ്പൂവിൻ സുഗന്ധവും പേറി
അനവദ്യ താളലയങ്ങളോടെ
എൻ പ്രേമവാഹിനിയൊഴുകി
പ്രകൃതിയുടെ സ്നേഹസൗന്ദര്യധാരയിൽ
ഞങ്ങളൊന്നായി ചേർന്നലിഞ്ഞനിമിഷങ്ങളിൽ
സുഖകരമായൊരനുഭൂതിയുടെ പൂക്കളായ്
വസന്തതാരകങ്ങൾ പുഞ്ചിരി വർഷിച്ചു.
അനിലയുടെ അനിലൻ