അപരിചിതം: കവിത , ഹരിലാൽ പുത്തൻപറമ്പിൽ

ഇനി നമ്മളപരിചിതർ;
ചിരപരിചിത
കാഴ്ച്ചകൾക്കുള്ളിലറിയാതെയക്ഷി നേരെ തൊടുത്തവർ;
ആരുമറിയാതെയപ്പോഴും
നോവുതീണ്ടുന്നവർ.
ഇനി നമ്മളൊരുമിച്ചു പൂക്കില്ല;
പൂക്കാലശ്യാമയാമങ്ങളിൽ ഒരുമിച്ചുറങ്ങില്ല
യിനി നമ്മളൊട്ടുമേ താരകമൊട്ടിൻ്റെ
കണ്ണേറുകൊള്ളാതെ ചുംബിച്ചിരിക്കില്ല...!
ആകാശമേടതൻ നീലവർണ്ണത്തിലും,
ആഴക്കടലിൻ്റെ സ്വേദഗന്ധത്തിലും,
ആശകളാനന്ദമൂർച്ഛകളാവാതെ;
പിന്നോട്ടു ഞെട്ടറ്റുവീഴും
വസന്തത്തിനോർമ്മകളുറയും
ബലിപ്പൂക്കളിന്നു നാം !!!
ഓർമ്മകളുറയും
ബലിപ്പൂക്കളിന്നു നാം !!!
ഹരിലാൽ, പുത്തൻപറമ്പിൽ