ഗ്രഹണം - നോവൽ - പ്രകാശനം കോട്ടയം പ്രസ്സ് ക്ളബ്ബിൽ നടന്നു : ആൻസി സാജൻ

Apr 20, 2021 - 11:55
Mar 17, 2023 - 08:30
 0  190
ഗ്രഹണം - നോവൽ - പ്രകാശനം കോട്ടയം പ്രസ്സ് ക്ളബ്ബിൽ നടന്നു : ആൻസി സാജൻ

കോട്ടയം: ജി. രമണിയമ്മാൾ രചിച്ച ഗ്രഹണം എന്ന നോവൽ കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കാസർകോഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മീഷണറുമായ എസ്.എച്ച്. പഞ്ചാപ കേശനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. റോസമ്മ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങി.

അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബാലകൃഷ്ണ മേനോൻ , ഔസേപ്പ് ചിറ്റക്കാട്ട് ,സുജാത ശിവൻ , ജോയി വള്ളുവനാടൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. എസ്.എച്ച് പഞ്ചാപ കേശനും ഡോ. റോസമ്മ ഫിലിപ്പും നോവലിന്റെ സവിശേഷതകളും രമണിയമ്മാളിന്റെ സാഹിത്യ പ്രവർത്തനങ്ങളും പ്രസംഗത്തിൽ വിവരിക്കുകയുണ്ടായി. കറുത്ത ചെട്ടിച്ചികൾ എന്ന കവിത രമണിയമ്മാൾ അവതരിപ്പിച്ചത് സവിശേഷ ശ്രദ്ധ നേടി. ആൻസി സാജൻ സ്വാഗതവും നോവലിസ്റ്റ് രമണിയമ്മാൾ കൃതജ്ഞതയും പറഞ്ഞു.

ജീവിതത്തിന്റെ ഗ്രഹണകാലവും അതിൽപ്പെട്ടുഴലുന്ന മനുഷ്യരും ഒടുവിൽ വെളിച്ചത്തിന്റെ ഭാഗ്യം അനുഭവിക്കാൻ ബാക്കിയാവുന്ന ജന്മങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. നോവൽ വാങ്ങാൻ ആഗ്രഹിക്കുന്നവർ

[email protected]  എന്ന ഇ - മെയിലിൽ ആവശ്യപ്പെടുക.