ഓർമ്മയിലെ വിഷുക്കാലം; കവിത, സുജ ശശികുമാർ

സുജ ശശികുമാർ
കണിക്കൊന്ന പൂവിട്ട കാലം
കണി കണ്ടുണർന്നൊരു കാലം
കാണാമറയത്തൊരോർമ്മയായിന്നും
മനതാരിൽ തെളിയുന്ന ബാല്യം.
കൈനീട്ടം വാങ്ങുവാൻ വരിവരിയായിട്ടു
കൈ നീട്ടി നിന്നൊരു കാലം
കഴിയുമോ ഇനിയുമാ കാലത്തിലേക്കൊന്നു
തിരികേ മടങ്ങുവാനെന്നോർത്തു പോയി.
കരയുന്ന കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ
ആരാരും കാണാതെ തുടച്ചു നീക്കി -
കാലങ്ങളെത്ര കടന്നു പോയീടിലും
കണ്ണാ നിനക്കൊരു മാറ്റമില്ലാ
കണിക്കൊന്നയ്ക്കുമിന്നൊരു മാറ്റമില്ലാ.
ഇന്നും എൻ കണ്ണുനീർ തോർന്നതില്ലാ-