യുകെയില്‍ പണപ്പെരുപ്പം രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

യുകെയില്‍ പണപ്പെരുപ്പം രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

യുകെയിലെ പണപ്പെരുപ്പം ഒക്ടോബറില്‍ കുത്തനെ ഇടിഞ്ഞ് രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കണ്‍സ്യൂമര്‍ പ്രൈസ് മുൻ വര്‍ഷത്തേക്കാള്‍ 4.6 ശതമാനം കൂടുതലാണെന്നും മുൻ മാസത്തെ 6.7 ശതമാനത്തേക്കാള്‍ വളരെ കുറവാണെന്നും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.

നിലവില്‍ ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും പ്രധാനമന്ത്രി ഋഷി സുനകിനും അല്‍പം ആശ്വാസമാണ്.

ഈ വര്‍ഷം പണപ്പെരുപ്പം പകുതിയായി കുറയ്ക്കുമെന്ന പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വാഗ്ദാനം പാലിക്കപ്പെട്ടു എന്നാണ് ഈ ഇടിവ് അര്‍ത്ഥമാക്കുന്നത്. പണപ്പെരുപ്പം 10 ശതമാനത്തിലധികം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ജീവിതച്ചെലവ് കുറക്കാനും രാജ്യത്തെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക ഭദ്രത നല്‍കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നും അതുകൊണ്ടാണ് താൻ പണപ്പെരുപ്പം കുറക്കാനായി പരിശ്രമിച്ചതെന്നും ആ പ്രതിജ്ഞ നിറവേറ്റിയതായും ഋഷി സുനക് പറഞ്ഞു.

പണപ്പെരുപ്പം കുറഞ്ഞതില്‍ സര്‍ക്കാരിന് ആശ്വസിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം. പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പലിശ നിരക്ക് ഉയര്‍ത്തിയത്