മഞ്ചേരിയിൽ 12 കിലോ എംഡിഎംഎ പിടികൂടി: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; വിപണി മൂല്യം 10 കോടിയോളം രൂപ

Aug 29, 2026 - 15:29
 0  4
മഞ്ചേരിയിൽ 12 കിലോ എംഡിഎംഎ പിടികൂടി: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; വിപണി മൂല്യം 10 കോടിയോളം രൂപ

‘ഓപ്പറേഷൻ തൂഫാനി'ൽ  സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിലമതിക്കുന്ന 12 കിലോ എംഡിഎംഎ പിടികൂടി. കേസിലെ പ്രധാനികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് മൂന്ന് പേർ കൂടി പിടിയിലായത്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നാണ് ഇന്നലെ വൻതോതിൽ മയക്കുമരുന്ന് കണ്ടെത്തിയത്.

മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തതിൽ ഏറ്റവും വലിയ എംഡിഎംഎ കേസാണ് മഞ്ചേരിയിലേത്.