വയനാട് ജനവാസ മേഖലയിൽ കടുവ ഇറങ്ങി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു

Dec 16, 2025 - 10:13
 0  6
വയനാട് ജനവാസ മേഖലയിൽ കടുവ ഇറങ്ങി; പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചു

വയനാട്: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചിട്ടുണ്ട്. തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ സമീപത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെത്തുകയായിരുന്നു. അതേസ്ഥലത്ത് തന്നെയാണ് ഇപ്പോൾ കടുവയെ കണ്ടെത്തിയിരിക്കുന്നത്.

കടുവയെ പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വനംവകുപ്പ് ആർ ആർ ടി സംഘം പൊലീസ് തുടങ്ങിയവർ പ്രദേശത്തുണ്ട്.