തുഞ്ചത്ത്  രാമാനുജൻ എഴുത്തച്ഛൻ; കവിത : പ്രേമചന്ദ്രൻ നായർ, TVM

തുഞ്ചത്ത്  രാമാനുജൻ എഴുത്തച്ഛൻ;  കവിത : പ്രേമചന്ദ്രൻ നായർ, TVM

 

 

ലയാളഭാഷാ പിതാവായെഴുത്തച്ഛൻ,   
 മലയാളമാത്മാഭിമാനം സ്മരിക്കുന്നു,
അദ്ധ്യാത്മരാമായണം കിളികഥ ചൊല്ലും 
രീതിയിൽ,  
 ഭക്തിസാന്ദ്ര മായേകിയതും, 
തത്വചിന്തയിൽ കീർത്തനാലാപനം,    
സത്ചിന്തയിൽ വിവർത്തനം ചെയ്തും,  
 മണിപ്രവാളത്തിനു പ്രാധാന്യമേകിയോൻ,  
പോഷക ഭാഷയിൽ മലയാളവും,   
ഹരിനാമകീർത്തനം ഹൃദയത്തുടികളിൽ,  
 ആർദ്രമധുരമായിഭക്തി നിറയ്ക്കുന്നു, 
ശ്രേഷ്ഠഭാഷയായി ഇന്നു മലയാളം,  
 ശ്രദ്ധേയമായി കൊടിക്കൂറ പാറിച്ചും,   
സരസ്വതീ ദേവിതൻ നാമ സങ്കല്പത്തിൽ, 
അന്പത്തിയൊന്നക്ഷരം നമുക്കായി നൽകിയും,  
ശ്രേഷ്ഠഭാഷയായി ഉയർന്നു നിന്നിടും, 
കിളിപ്പാട്ട് പ്രസ്ഥാന കഥാഖ്യാന ശൈലിയെ,
മലയാളഭാഷാ നമുക്കയേകിയ,    
ഭാഷാപിതാവിനെ കൈവണങ്ങാം.

 

 പ്രേമചന്ദ്രൻ നായർ, കടക്കാവൂർ,TVM.