മഴ തന്ന സംഗീതം; കവിത, റോയ് പഞ്ഞിക്കാരൻ

മഴ തന്ന സംഗീതം; കവിത, റോയ് പഞ്ഞിക്കാരൻ

 

 

ലപ്പുരയുടെ മുകളിൽ പതിഞ്ഞ 

  മഴത്തുള്ളികൾ 

ഏതോ നിഴൽ സംഗീതം പൊഴിക്കുന്നു 

എന്നുമെൻ കാതിൽ 

ദേവാമൃതം പോലെ.

ആസ്ബറ്റോസിന് മുകളിൽ 

തൊട്ട മഴത്തുള്ളികൾ 

ഏഴു സ്വരങ്ങളും പോരാതെ 

എൻ ആത്മാവിൽ 

ആഴ്ന്നിറങ്ങി.

ഓടിട്ട പുരയുടെ മേലെ വീണ  

മഴത്തുള്ളികൾ 

കനവറിയാതെ 

മനമറിയാതെ  ഏതോ രാഗം 

മൂളി,

എൻ രാവുകളിൽ കിനാവ്  തരാതെ 

കടന്നു പോയി . 

ടെറസ്സിൽ വീണ 

മഴത്തുള്ളികൾ 

ആരോരുമറിയാതെ 

തനിക്കായി തീർത്ത ഓവുചാലിലൂടെ 

ഒരു പാട്ടു പാടാതെ 

ഹൃദയ സൗരഭം തരാതെ 

ഒഴുകിയിറങ്ങിയത്

ഞാനുമൊരു മഴയായി 

തീരാൻ .