പട്ടം, കവിത, നന്ദകുമാര്‍  ചൂരക്കാട്

പട്ടം, കവിത, നന്ദകുമാര്‍  ചൂരക്കാട്

ട്ടം  പറത്തുക

പട്ടം  പറത്തുക

വിഹായസിലേറ്റുക സ്വപ്നങ്ങളെ

മോഹത്തിലാറാടിക്കളിക്കട്ടെ ഈ വിധം

ജീവിത ചിത്രങ്ങള്‍  പട്ടങ്ങളില്‍

നിമ്നോന്നതങ്ങളാം ജീവിതമല്ലയോ

ഏറുന്നു താഴുന്നു പട്ടങ്ങളില്‍

സൗന്ദര്യ സങ്കല്പ  ചിത്ര സൗകുമാര്യങ്ങള്‍

സ്വപ്നങ്ങള്‍ തേങ്ങലുകള്‍  പ്രത്യാശകള്‍

മന്വന്തരങ്ങള്‍ തന്‍ ഏറ്റ മൊടുക്കങ്ങള്‍

ഉയര്‍ച്ചകള്‍ താഴ്ചകളൊന്നൊന്നാകെ

പട്ടത്തിലേറി ക്കളിച്ചു ഹസിക്കുമ്പോള്‍

കണ്ണുകളില്‍  നിറയുന്നു പല ജീവനങ്ങള്‍

പട്ടമോരോകാറ്റിലാടിക്കളിക്കുന്നു

കാലത്തില്‍  ജീവിതം  കളിയാടും പോല്‍

ഒരുനിമിഷം മനമതിസന്തുഷ്ടിയില്‍ ഏറുമ്പോള്‍

മറുനിമിഷമിയലുന്നു വ്യഥിതമായി

മോഹപാശത്തിലേറുന്ന മനസ്സിന്‍െറ

വൈചിത്യഭാവവും  കണ്ടീടന്നു

ജീവിത മാം പട്ടത്തിലേറി മര്‍ത്യര്‍ മറിയുമ്പോള്‍

വിധാതാവിന്‍ കടിഞ്ഞാണും  മറിയുന്നു

മറ്റൊരു നൂലിണതന്നില്‍..

 

നന്ദകുമാര്‍  ചൂരക്കാട്