മാനസി വിജയൻ - കഥകൾ മെനയുന്ന സ്ത്രീ

മാനസി വിജയൻ - കഥകൾ മെനയുന്ന സ്ത്രീ

 

സപ്ന അനു  ബി ജോർജ് 

 

നാലു ചെറുകഥാസമാഹാരങ്ങൾ, മഞ്ഞിലെ പക്ഷി/ചെറുകഥാ സമാഹാരം, കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്. പല തരം ഫീച്ചറുകളും,ഭാഷാ പരിവർത്തനങ്ങളും പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥ “പുനരധിവാസം” എന്ന സിനിമയായും സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതത്തിലെ സുപ്രധാ‍ന തീരുമനങ്ങൾ ,എം.ബി.ബി.എസ്. മോഹം ഉപേക്ഷിച്ചതും എന്‍ജിനീയറിങ് പഠനം പാതിവഴിയിലാക്കി കല്യാണത്തിനൊരുങ്ങിയത് , കുടുബത്തിന്റെ സന്തോഷത്തിനായി മാത്രമായിരുന്നു എന്ന് മാനസി തീർത്തുപറയുന്നു.

കഥയെഴുതാനുള്ള കഴിവ് സർഗ്ഗപരമായ,കായികമായ, അക്കദമിക്കായ മറ്റുകഴിവുകളെപ്പോലെ തന്നെ ഒരു സിദ്ധിയാണ്. ഈ കഴിവുകൾ ഒരു വ്യക്തിയെ  നല്ലതോ ചീത്തയോ  ആക്കുന്നില്ല, കഴിവിനെയാണ് ഞാൻ പ്രണമിക്കുന്നത്. ഏതുകാലത്തെ കഥയായാലും ആ കഥയുടെ ആശയപ്രകടനത്തിന് പ്രസക്തമാണെങ്കിൽ ബന്ധത്തെക്കുറിച്ചോ, ശാരീരികബന്ധത്തെക്കുറിച്ചൊ എങ്ങനെയും എഴുതാം. ശാരീരികമൊ അശ്രീലമൊ എനിക്കു ലൈംഗികതയല്ല,അസഭ്യവുമല്ല. കഥ അസഭ്യമാവുന്നത് കഥയിലെ അപ്രസക്തമായ വിവരണങ്ങൾകൊണ്ട്, ചേരാത്ത പ്രയോഗങ്ങൾ കൊണ്ടുമാണ്. കഥക്ക് ഒരു സൗന്ദര്യ ശാസ്ത്രം ഉണ്ട്.

തിരുവില്വാമല വായനശാലയുടെ സ്ഥാപകര്‍ കുടുംബാംഗങ്ങളായിരുന്നു. അമ്മയാണ് മാനസിയെ വായനയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വായിക്കാന്‍ പ്രോത്സാഹിപ്പിച്ച വീട്ടുകാര്‍ എഴുതാന്‍ നിരുത്സാഹപ്പെടുത്തി. മാധവിക്കുട്ടിയെപ്പോലെ എഴുതാതിരിക്കാനും ബാലാമണിയെപ്പോലെ എഴുതാനും അമ്മ എന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഏട്ടന്‍ പി.എ. ദിവാകരനാണ് എഴുത്തില്‍ പിന്തുണ തന്നത്. പതിനെട്ടാം വയസ്സില്‍ മലയാളരാജ്യത്തിലേക്ക് ആദ്യകഥയെഴുതി.

എന്താണ് സഭ്യത? വിശക്കുന്നവന്റെ മുന്നിരിലിരുന്ന് അവനൊന്നും കൊടുക്കാതെ മൃഷ്ടാന്നം ഭക്ഷിക്കുന്നതാണ് അശ്ലീലം,അസഭ്യം. പ്രതിപക്ഷബഹുമാനം ഇല്ലാതെയുള്ള പെരുമാറ്റം ആണ് അസഭ്യം. ശാരീരിക ബന്ധങ്ങളെക്കുറിച്ച്  തുറന്നെഴുതുന്നത് അസഭ്യമല്ല. സത്യം പറയൽ  കഥാകാരന്റെ അവകാശമാണ്, ആർക്കൊക്കെ എത്രയൊക്കെ ചൊടിച്ചാലും .ഇന്റ്റെർനെറ്റ്  ഒരു  വലിയ ലോകം ആണ് നമുക്കു മുന്നിൽ തുറന്നിടുന്നത്. ഇത് മറ്റുള്ളവരുമായുള്ള  വാർത്താവിനിമയത്തി ന് ഏറ്റവും അധികം സൌകര്യം നൽകുന്നു. ഇതുവഴി നമ്മുടെ സൃഷ്ടിയെക്കുറിച്ച് മറ്റുള്ളവർ എന്തു പറയുന്നു എന്നറിയാനും, അനുസരിച്ച് വേണമെങ്കിൽ മാറ്റങ്ങൾ വരുത്താനും കഴിയും. ഒരു വലിയ സൌകര്യമാണത്.

  ആത്മാർഥമായ എഴുത്ത് ഉണ്ടാവുന്നത്,എഴുതാതിരിക്കാൻ വയ്യാതാവുമ്പോ ഴാണ്. എന്റെ ആവശ്യമാണ്, ആശ്വാസമാണ്,പൊട്ടിത്തെറിയാണ് എനിക്ക് എഴുത്ത്. ഒരു ശ്വാ സം മുട്ടലിൽ നിന്നുള്ള രക്ഷപെടൽ! പ്രശസ്തിയും,പ്രസിദ്ധീകരണവും,പുരസ്കാരവും ഒക്കെ എത്രയോ പിന്നിൽ വരുന്നതാണ്. എഴുതുമ്പോ ൾ തൃപതി തികരമായി എങ്ങനെ എഴുതാമെന്നുമാത്രമാണ് ചിന്ത.

   ഏതു പ്രായത്തിലും  എഴുതാം. സാധാ‍രണനിലക്ക് വായനയുടെ പശ്ചാത്ഥലം  ഉണ്ടെങ്കി ൽ  കാര്യങ്ങൾ കാണുന്ന രീതികൾ കുറെക്കൂടി വസ്തുനിഷ്ടമാക്കാം. അത് കഥയെ അതിന്റെ സൌന്ദര്യശാസ്ത്രത്തെ പ്രകടനപാടവത്തെ  പുഷ്ക്കലമാക്കാം.

 അവരുടെ  മുൻ തലമുറയെ എല്ലാ അർത്ഥത്തിലും വെല്ലുവിളിക്കുക  നടന്നുപതിഞ്ഞ വഴികൾവിട്ട് ഭാവനയുടെ അതിഗഹനമായ കാട്ടിലേക്ക് സഞ്ചരിക്കുക. ലോകം കാണാത്തകനികളും പൂക്കളും കല്ലും മുള്ളും വള്ളികളും,നദികളും കണ്ട് തന്റേടത്തോടെ എഴുതുക. കാര ണവന്മാർ നടക്കാത്ത വഴികൾ സ്വന്തമാക്കുക.

തിരസ്‌കരിക്കപ്പെടുന്നവര്‍ക്ക് മാത്രമല്ല സ്‌നേഹത്തെയും ബന്ധങ്ങളെയും തിരസ്‌കരിക്കുന്നവള്‍ക്കും കഥയുണ്ടെന്ന് മുംബൈയില്‍ നിന്നൊരെഴുത്തുകാരി വര്‍ഷങ്ങള്‍ക്കു മുന്‍പേ കേരളത്തിലേക്ക് വിളിച്ചുകൂവുകയായിരുന്നു. ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു അവരുടെ ഓരോ കഥയും. വായനാലോകം ആ കഥാകാരിയെ ഇരു കൈയും നീട്ടി സ്വീകരിച്ചു... മാനസി.

 “മൗനത്തിന്റെ വല്മീകത്തില്‍നിന്ന് വീണ്ടും എഴുത്തിന്റെ ലോകത്തേക്ക്. വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശൂരില്‍ കൂട് കണ്ടെത്തിക്കഴിഞ്ഞു ഈ തിരുവില്വാമലക്കാരി. ഒരുത്തന്റെ ചെലവില്‍ വളര്‍ന്നുവലുതായപ്പോ അവനെ ചന്തം പിടിക്കുന്നില്ലെന്ന് പറഞ്ഞ് മറ്റുള്ളവര്‍ തന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയപ്പോള്‍ ചോദിക്കണമെന്നുണ്ടായിരുന്നു ഒരു ജീവിതം മുഴുവന്‍ നന്ദിപ്രകടനമാക്കാന്‍ പറ്റുമോ എന്ന്. “(കഥ-നിര്‍വ്വചനങ്ങളുടെ നിറഭേദങ്ങള്‍)