താങ്ക്സ് ഗിവിംഗ് ഡേ- ദൈവത്തിന്റെ ജനനത്തിന്റെ തയ്യാറെടുപ്പുകൾ

താങ്ക്സ് ഗിവിംഗ് ഡേ- ദൈവത്തിന്റെ ജനനത്തിന്റെ തയ്യാറെടുപ്പുകൾ

 

 

സപ്ന അനു ബി ജോർജ്  

 

ദൈവത്തിലേക്കുള്ള വഴി  എന്നും വിശേഷിപ്പിക്കാവുന്ന താങ്ക്സ്ഗിവിംഗ് ഡേ യെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യം ഉണ്ടോ എന്നു തോന്നുന്നില്ല! ലക്ഷക്കണക്കിന് സന്ദേശങ്ങളാണ് ലോകമെംബാടും നിമി ഷനേരം കൊണ്ട് ചെന്നെത്തപ്പെടുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ചു, കുടുംബത്തിന്റെ ആവശ്യഗതയെക്കുറിച്ച് വീണ്ടും നമ്മെ ഓരോരുത്തരെയും ഓർമ്മപ്പെടുത്താനുള്ള അവസരം കൂടിയാണിത്. ഈ ചിന്തയിൽനിന്ന്  താംങ്ങ്സ് ഗിവിംഗ് ഡേ നമ്മെ പലതും പഠിപ്പിക്കുന്നത് എന്തൊക്കെണ്? നാം കാണുന്നതെല്ലാം നാം സ്വയം  നേടിയതാണോ? ഭുമി, ജലം, അഗ്നി, വായു, ആകാശം ഇതെല്ലാം  ഈശ്വരന്റേതാണ്,ഒന്നുംതന്നെ നമ്മുടേതല്ല, എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കപ്പെടുന്നു! നാം പ്രകൃതിയിൽ നേടി, നിയന്ത്രണശക്തി കൈവശപ്പെടുത്തി എന്ന്  അഹങ്കരിക്കതൊന്നും നമ്മുടേതല്ല, ദൈവം ദാനമായി തന്നതാണെന്ന് നാം  . സ്വസ്തമായി സമാധാനമായി ഇതെല്ലാം ചിന്തിക്കാനും മനസ്സിലാക്കാനും നന്ദി പറയാനും ഉള്ള അവസരമാണ് താങ്ക്സ് ഗിവിംഗ് അഥവാ ധന്യവാദം .

ഭൂമിയുള്ളതെല്ലാം  മനുഷ്യനുവേണ്ടി ഉണ്ടാക്കപ്പെട്ടതാണെന്നുള്ള മിഥ്യാബോധം നാം പൂർണ്ണമായി മനസ്സിൽനിന്ന് മാറ്റിയെടുക്കണം . നാം പോലും നമ്മുളുടേതല്ല എന്ന ചിന്ത നമ്മിൽ ഓരോരുത്തർക്കും ഉണ്ടായാൽ നമ്മുടെ ജീവിതവും, ജീവതരീതിയും ദൈവം കാണിച്ചുതന്ന വഴിയിലൂടെയാണ്  പോകുന്നത് എന്ന് തീർച്ചപ്പെടുത്താം. സ്നേഹത്തിന്റെ ഭാഷ നാം ഓരോരുത്തരരും പഠിക്കണം. ദൈവം നമ്മെ പഠിപ്പിച്ച സ്നേഹത്തിൽ നിലനിൽക്കുന്ന ജീവിതശൈലി, അതായത്, നമ്മെ ദൈവം  എത്രമാത്രം  സ്നേഹിക്കുന്നുവോ അത്രമാത്രം നാം നമുടെ സഹോദരങ്ങളെയും  കുടുംബത്തെയും സ്നേഹക്കണം.  ദൈവം നമ്മെ പഠിപ്പിച്ച സ്നേഹത്തിന്റെ  ഭാഷ നമ്മുടെ ഉള്ളിൽ നിന്ന് ചോർന്നു പോകാൻ  പാടില്ല, ഏതോരു അവസരത്തിലും, കാഴ്ചപ്പാടുകളിൽ നിന്നു പോലും!  ദൈവം ഉണ്ടാക്കിയതെല്ലാം ഒരു കാറ്റിലും മഴയിലും  മറഞ്ഞുപോകാവുന്നതേയുള്ളു, ശാശ്വതമായത് ഒന്നുമത്രമെയുള്ളു, ദൈവം എന്ന സത്യം. ഇന്ന് ഒരേഭാഷ സംസാരിക്കുന്ന മനുഷ്യരായ നമ്മൾ ഓരോരുത്തരും , സ്നേഹത്തിന്റെ  ഭാഷ മറന്നു പോയിരിക്കുന്നു. ഈ താങ്ക്സ് ഗിവിംഗ് ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നത് ഈ  സ്നേഹത്തിന്റെ ഭാഷയുടെ മഹത്വങ്ങൾ  ആണ്. സ്നേഹത്തെ ഓർമ്മിപ്പിക്കാൻ  നമുക്കൊരു ദിവസം  വേണം എന്നല്ല, മറിച്ച് ഇത്  ആ സ്നേഹത്തെ നാം വീണ്ടും ശക്തിപ്പെടുത്തുന്നു, മനസ്സിലും  ജീവിതത്തിലും.

ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന്ന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും പ്രതീക്ഷകളുടെയും ,ഒരു പുതു പുത്തൻ അനുഭവങ്ങളുടെ കാലമാണ്‌. അതിന്റെ തുടക്കം മാത്രമാണ് ഈ താങ്ക്സ് ഗിവിംഗ് എന്ന ഈ മാസത്തിന്റെ  22 ഉം 30 തീയതികൾ,ചില രാജ്യങ്ങളിൽ ഒക്ടോബർ 31! ഈ മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കലും കൂടിയാണിത്. ആ സദ്‌വാര്‍ത്തക്കായി  ലോകം കാതോർത്തിരിക്കുന്നതിന്റെയും തയ്യാറെടുപ്പുകളുടെയും മാസം . "ലോകസമാധാനത്തിന്റെ മശ്ശിഹായുടെ ജനനം" ലോകത്തെ അറിയിക്കാൻ ചുമതലപ്പെട്ടവരാണ്‌ നമ്മൾ ഒരോരുത്തരും!. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദീപശിഖയുമേന്തി ദൈവത്തിന്റെ ദൂതരായി നാം , സ്വയം വരിക്കപ്പെടുന്നു. സമാധാനത്തിന്റെ സന്ദേശവുമായി  എത്തുന്ന, തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിനു സമ്മാനിച്ച ദൈവം, ആ ജനനത്തിന്റെ ഓര്‍മ്മയാണ് ക്രിസ്തുമസ്.

ഈ ഭൂമിയിലെ പ്രവാസിയായ നമ്മെ, ജീവിതത്തിൽ നിന്നും നമ്മുടെ ഉറ്റവരുടെയും, ബന്ധുക്കാരുടെയും അടുത്തേക്ക് വിളിക്കുന്ന ആ പ്രചോദനം, നമ്മെ നയിക്കുന്ന ഭൂജാതനവന്റെ ഓർമ്മ, ബന്ധങ്ങൾ പുതുക്കാൻ സഹായിക്കുന്നു. വര്‍ഷത്തിലൊരിക്കൽ എത്തുന്ന ക്രിസ്തുമസിനു, നാട്ടില എത്തി,ബന്ദുക്കളെയും, കൂട്ടുകാരെയും വീട്ടുകാരെയെയും, കണ്ടു കേട്ട്‌, അവര്‍ക്കുള്ള, ഉപഹാരങ്ങളും നല്‍കി, ഒരു വര്‍ഷത്തെ , സ്നേഹം മുഴുവൻ കൊരിനിറച്ച മനസ്സുമായി, തിരിച്ചു പോരാൻ വിധിക്കപ്പെട്ട പ്രവാസി. ഇതിനിടയിൽ നഷ്ടപ്പെടുന്ന ഒരു പിടി ബന്ധങ്ങൾ, കോര്‍ത്തിണക്കി, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സമയം നമ്മൾ നേടിയെടുക്കുന്നു. ക്രിസ്സ്തുമസ്‌ ആഘോഷത്തിനു മധുരം പകരനായി ഒരു മാസത്തിനു മുന്‍പേ തയ്യാറാക്കപ്പെടുന്ന, ക്രിസ്തുമസ്‌ കൈക്കുകൾ. ഉണക്കമുന്തിരിയും,പറങ്കിയണ്ടിയും, എല്ലാം, കുതിര്‍ത്തുവെച്ച്‌, വല്ലയമ്മച്ചിയുടെ, ആ പഴയ കീറിപ്പറിഞ്ഞ പുസ്തകത്താളുകളിൽ നിന്ന്, നാം വായിച്ചു ഉണ്ടാക്കുന്ന, ' വല്യമ്മച്ചിയുടെ' കൈയിക്കിന്റെ, മധുരം ഇന്നും നാവിൻ തുമ്പിൽ മായാതെ നില്‍ക്കുന്നു. പിന്നെ വീഞ്ഞ്‌, ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക്‌ ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു വിഭവമാണ്‌ , വീര്യം കുറഞ്ഞ, മുന്തിരിച്ചാറിൽ നിന്നും മാത്രം,ഉണ്ടാക്കിയെടുക്കുന്ന ഈ വീഞ്ഞ്‌. പണ്ട്‌ ഒക്റ്റോബർ മാസത്തിൽ, മണ്‍ഭരണികളിൽ ,ചേരുവകൾ എല്ലാം ചേര്‍ത്ത്‌ മൂടിക്കെട്ടി വക്കുന്നു. താങ്ക്സ് ഗിവിംഗ് മാസങ്ങളിൽ ഉറ്റിയെടുത്ത് കുപ്പികളിലാക്കുന്ന വീഞ്ഞ്‌, ക്രിസ്തുമസ്‌ രാത്രിയിൽ മാത്രമെ തുറക്കുകയുള്ളു. പിന്നെ കുരുമുളകു തേച്ചു പൊള്ളിച്ച താറാവിറച്ചിയാണ്  താങ്ക്സ് ഗിവിംഗ് ദിവസത്തിന്റെ മുഖ്യതാരം.അങ്ങനെ,വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണും എല്ലാ അമേരിക്കൻ  ഇംഗ്ലെണ്ട് വീടുകളിൽ! നമ്മുടെ കേരളത്തിൽ അത്രപ്രചാരമായി ആഘോഷിക്കപ്പെടാറില്ലെങ്കിൽ പോലും, കിസ്തുമസ്  സ്റ്റാറുകളും  ,മറ്റെല്ലാ അലങ്കാരങ്ങളും, ക്രിസ്തുമസ്  ട്രീയും  തയ്യാറാക്കുന്നു.

ഈ മണലാരണ്യമെന്ന ദേശത്ത്‌ നമ്മൾ നാട്ടിലെ പോലെ എല്ലാം ആഘോഷിക്കുമ്പോഴും പങ്കെടുക്കുമ്പോഴും നമ്മുടെ നാടിനെക്കുറിച്ചും മലയാളത്തെക്കുറിച്ചും വിദേശത്തു ജനിച്ച നമ്മുടെ കുട്ടികൾക്കും വരും തലമുറയ്ക്കും ഇങ്ങനെയുള്ള ആഘോഷങ്ങൾ ഒരു അവബോധം ആയിത്തീരട്ടെ! വരും കാലങ്ങളിൽ വിദേശത്തു വസിക്കുന്ന പുതിയ തലമുറ നമ്മുടെ നാട് വെറുമൊരു അവധി കാല റിസോർട്ട് ആക്കി മാറ്റാതിരിക്കട്ടെ ! ഈ മണലാരാരണ്യത്തിൽ കുറെ നഷ്ടങ്ങളുടെയും, തെറ്റിപ്പോയ മനക്കോട്ടകളുടെയും, കണക്കു കൂട്ടലുകളുടെയും, ഇടയിൽ ക്രിസ്തുവിന്റെ സ്നേഹസമ്പൂര്‍ണ്ണമായ ഈ ദിവസങ്ങൾ,വീണ്ടും ഒരു സ്നീഹത്തിന്റെ വൻമഴ പെയ്യിക്കട്ടെ നമ്മുടെ  ഓരോരുത്തരുടെയും ജീവിതത്തിൽ ഉടനീളം.

ഈശരനിലേക്കുള്ള വഴി  എന്നും വിശേഷിപ്പിക്കാവുന്ന താങ്ക്സ്ഗിവിംഗ് ഡേയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യം ഉണ്ടോ എന്നു തോന്നുന്നില്ല! ലക്ഷക്കണക്കിന് സന്ദേശങ്ങളാണ് ലോകമെംബാടും നിമിഷനേരം കൊണ്ട് ചെന്നെത്തപ്പെടുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ചു, കുടുംബത്തിന്റെ ആവശ്യഗതയെക്കുറിച്ച് വീണ്ടും നമ്മെ ഓരോരുത്തരെയും ഓർമ്മപ്പെടുത്താനുള്ള അവസരം കൂടിയാണിത്. ഈ ചിന്തയിൽനിന്ന്  താംങ്ങ്സ് ഗിവിംഗ് ഡേ നമ്മെ പലതും പഠിപ്പിക്കുന്നത് എന്തൊക്കെണ്? നാം കാണുന്നതെല്ലാം നാം സ്വയം  നേടിയതാണോ? ഭുമി, ജലം, അഗ്നി, വായു, ആകാശം ഇതെല്ലാം  ഈശ്വരന്റേതാണ്,ഒന്നുംതന്നെ നമ്മുടേതല്ല, എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കപ്പെടുന്നു! നാം പ്രകൃതിയിൽ നേടി, നിയന്ത്രണശക്തി കൈവശപ്പെടുത്തി എന്ന്  അഹങ്കരിക്കതൊന്നും നമ്മുടേതല്ല, ദൈവം ദാനമായി തന്നതാണെന്ന് നാം. സ്വസ്തമായി സമാധാനമായി ഇതെല്ലാം ചിന്തിക്കാനും മനസ്സിലാക്കാനും നന്ദി പറയാനും ഉള്ള അവസരമാണ് താങ്ക്സ് ഗിവിംഗ് അഥവാ ധന്യവാദം .ദൈവം ഉണ്ടാക്കിയതെല്ലാം ഒരു കാറ്റിലും മഴയിലും  മറഞ്ഞുപോകാവുന്നതേയുള്ളു, ശാശ്വതമായത് ഒന്നുമത്രമെയുള്ളു, ദൈവം എന്ന സത്യം. ഇന്ന് ഒരേഭാഷ സംസാരിക്കുന്ന മനുഷ്യരായ നമ്മൾ ഓരോരുത്തരും , സ്നേഹത്തിന്റെ  ഭാഷ മറന്നു പോയിരിക്കുന്നു. ഈ താങ്ക്സ് ഗിവിംഗ് ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നത് ഈ  സ്നേഹത്തിന്റെ ഭാഷയുടെ മഹത്വങ്ങൾ  ആണ്.

ഇതൊടൊപ്പം കേരളത്തിന്റെ  നാടൻ  ചിക്കൻ റോസ്റ്റ്  ഒരു  താങ്ക്സ് ഗിവിംഗ്   വിഭവമായി  ചേർക്കുന്നു.

ചിക്കൻ നാടൻ റോസ്റ്റ്

·ചിക്കൻ - 1( തൊലി കളഞ്ഞത്)

·കുരുമുളക് -   1 ടേ.സ്പൂൺ

·പച്ചക്കുരുമുളക്  - ½ ടേ.സ്പൂൺ

·വെളുത്തുള്ളി – 1 കുടം ( 10 എണ്ണം)

·ഇഞ്ചി-  1 ഇഞ്ച് നീളം

·ഉപ്പ് – പാകത്തിന്

·കറിവേപ്പില- ആവശ്യത്തിന്

·ഉരുളക്കിഴങ്ങ് - 5 ഇടത്തരം

പച്ചക്കുരുമുളകിന്റെ ഒരു  നാടൻ രുചി വളരെ വ്യത്യസ്ഥമാണ്, ഉണക്കക്കുരുമുളകിൽ നിന്നും, അതാണ് ഇവിടെ ഉപയോഗിക്കുന്നത്.  ഇല്ലങ്കിൽ ഉണക്കക്കുരുമുളക് തന്നെ  11/2 സ്പൂൺ ഉപയോഗിക്കാം.  കുരുമുളകും, വെളുത്തുള്ളിയും ഇഞ്ചിയും ഉപ്പും  ഒരുമിച്ച് അരച്ച്,   കഴുകി വരഞ്ഞ കോഴിയിൽ പുരട്ടിവെക്കുക.  ഉരുളക്കിഴിങ്ങിന്റെ തൊലികളഞ്ഞ്  കോഴിയുടെ കൂടെ ഒരു പ്രഷർകുക്കറിൽ ഇട്ട്, ഏറ്റവും ചെറിയതീയിൽ  5 മിനിട്ട് തുറന്ന് വെക്കുക. വെള്ളം അല്പം ഇറങ്ങാൻ തുടങ്ങുംബോൾ  ആവശ്യമെങ്കിൽ   1 കപ്പ് വെള്ളം ഒചിച്ച് 1, 2 വിസിൽ കേൾക്കുന്നതുവരെ  വേവിക്കുക. ഒരു  പരന്ന ഫ്രയിംഗ് പാത്രത്തിൽ അല്ലെങ്കിൽ ഇരുംബ്  ചീനച്ചട്ടിയിൽ വെച്ച്  അല്പം  തിരിച്ചും മറിച്ചും ഇട്ട് ,കോഴിയും, ഉരുളക്കിഴങ്ങും  മൊരിച്ചെടുക്കുക. ചെറുതായി മുറിച്ച് വേവിച്ച പച്ചക്കറികളും മുകളിൽ നിരത്തി വിളംബുക.

കുറിപ്പ് :- കുരുമുളക് തേച്ച് പൊള്ളിച്ചെടുത്ത താറാവും കോഴിയും വടക്കോട്ടുള്ള ക്രിസ്ത്യാനി വീടുകളിൽ ഒരു പ്രധാന വിഭവമാണ് . അതും പ്രത്യേകിച്ച് അമ്മച്ചിമാരുടെ  രുചികൾ ഓർത്തിരിക്കുന്നവരിൽ  മറന്നുപോകാത്തൊരു പേരും രുചിയുമാണ് ഇത്തരം പൊള്ളിച്ചിടുത്ത ഇറച്ചി വിഭവങ്ങൾ!നാട്ടുംബുറത്തെ  വീടുകളിൽ സുലഭായി കിട്ടുന്ന പച്ചക്കുറുമുളകാണിതിന്റെ പ്രധാന ചേരുവ. കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുഗന്ധവ്യഞ്ജനവും,  കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ‍ പിപ്പലിയിൽ നിന്നുമാണ് ഔഷധഗുണമേറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌. കഫം ,പനി ഇവയെ ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്