മാനവ ഹൃദയം ; കവിത, റോയ്‌ പഞ്ഞിക്കാരൻ

മാനവ ഹൃദയം ; കവിത,  റോയ്‌ പഞ്ഞിക്കാരൻ

 

 

മാനവ ഹൃദയത്തിൽ

മഴവില്ലു  വിരിഞ്ഞാൽ 

മൗനം പൂകും സ്വപ്‌നങ്ങൾ. 

മഴമുകിൽ പെയ്യും  നയനങ്ങൾ. 

എരിഞ്ഞമരും ആ നിമിഷങ്ങളിൽ   

നീണ്ട മൗനത്തിലേക്ക്

രാപ്പക്ഷികൾ 

ചിറകടിച്ചു വീഴും.  

എങ്ങുനിന്നോ വരുന്ന  മുളംതണ്ടിലെ

സാന്ദ്ര സ്വരങ്ങളിൽ 

ഒരു തുടികൊട്ട്   പാട്ടു പാടി 

ഗദ്ഗദം വീണ്ടും പടവുകൾ  കയറും . 

മൗനം മറ്റൊരു വസന്തത്തിന്റെ 

വിളിക്കായി കാതോർത്തിരിക്കും.

 

റോയ്‌ പഞ്ഞിക്കാരൻ