പ്രേയസിക്കൊപ്പം : കവിത , ഡോ. ജേക്കബ് സാംസൺ

നീ
ഇപ്പോൾ
എവിടെയായിരിക്കും
തിരക്കുപിടിച്ച
പൊതുനിരത്തിൽ
റെയിൽവേ
പ്ലാറ്റ്ഫോമിൽ
ശബ്ദങ്ങൾക്കും
ബഹളങ്ങൾക്കുമിടയിൽ
ജോലിത്തിരക്കിൽ
ചിലപ്പോൾ
വിശ്രമങ്ങളിൽ
നേരമ്പോക്കുകളിൽ
ഭക്ഷണശാലയിൽ
എല്ലാവരും നിന്റെ
ചുറ്റിലുമാണ്
നീ എല്ലാവർക്കും
നടുവിലാണ്.
ഇപ്പോൾ
എന്നത്തേയും പോലെ
ഞാൻ നിന്നെ കാണുന്നു
എണീക്കാൻ
കഴിയുന്നില്ല
തണുപ്പ് എന്നെ
വലയം ചെയ്യുന്നു
പുതപ്പിനുള്ളിൽ
ഞാൻ ചുരുളുന്നു
കണ്ണുകൾ ഇറുക്കി
യടയ്ക്കുമ്പോൾ
നിൻ്റെ മുഖം എൻ്റെ
നെഞ്ചിൽ അമരുന്നു.
ഒരു കുളിർ കാറ്റുപോലെ
നീ എന്നെ ചേർത്തു
പിടിക്കുന്നു.ഞാൻ
എല്ലാം മറന്ന് നിന്നിൽ
വിലയം പ്രാപിക്കുന്നു