സുഗതവാക്യങ്ങൾ പകർന്നോരമ്മേ വിട ; കവിത, സൂസൻ പാലാത്ര

Dec 23, 2020 - 10:47
Mar 11, 2023 - 14:43
 0  235
സുഗതവാക്യങ്ങൾ പകർന്നോരമ്മേ വിട ; കവിത, സൂസൻ പാലാത്ര

സുഗതവാക്യങ്ങൾ പകർന്നോരമ്മ

സുഗതിയായെന്നും മലയാളത്തിന്

സുഗന്ധം പകർന്നു നൽക്കവിതകളാൽ

സുഖദം, എത്ര സുഖദ

  മാണീയമ്മക്കവിതകൾ

 

സുജാതയാമമ്മേ

സുജനങ്ങളമ്മേയെന്നുമോർത്തിടും

സുഗഹനമായതൊന്നും പറഞ്ഞിടാത്തോൾ

സുകൃതമായുള്ളോർമ്മകളുമേകി

 

സുചരിതയാമമ്മേ

സുധർമ്മങ്ങളനുഷ്ഠിക്കാൻ

സുദൃഢമാം തീരുമാനങ്ങളുമായി

സുദൃക്കായമ്മ കേരഭൂവിൽ വിളങ്ങി

 

സുദർശനയാമമ്മേ വിട!

സുഗൃഹം വിട്ടൂഴിയിൽ നിന്നമ്മ

സുകൃതങ്ങളനേകവുമായി

സുഖകരമാം നിദ്രയിലേക്കു പോയി

 

സൂസൻ പാലാത്ര