വിഷുക്കണി : കവിത , ഡോ. ജേക്കബ് സാംസൺ

വിഷുക്കണി : കവിത , ഡോ. ജേക്കബ് സാംസൺ

 

 

വിളഞ്ഞു പഴുത്തിട്ടു

തിന്നാമെന്നാശിക്കേണ്ട

 

പുഴുവും കേടും  വന്ന്

വെറുതേ കളയണം

 

ഇപ്പഴേ പറിച്ചേക്കാം

കണികാണുവാൻ കൊള്ളാം

 

പഴുത്ത മാങ്ങയുടെ

വിലയും കിട്ടും വിറ്റാൽ

 

കളയാൻ കൊള്ളുന്നത്

കണികണ്ടുണർന്നേക്കാം

 

നന്മയും സമൃദ്ധിയും

ധാരാളം ലഭിക്കട്ടെ!

 

ഡോ. ജേക്കബ് സാംസൺ