പൊതുപാഠശാലകളിൽ ബൈബിൾ വായന നിർബന്ധമാക്കി ടെക്സസ്; അമേരിക്കയിൽ ആദ്യ സംസ്ഥാനം
ഓസ്റ്റിൻ, ടെക്സസ്: അമേരിക്കയിലെ പൊതുപാഠശാലകളിൽ വിദ്യാർത്ഥികൾക്കായി ബൈബിളിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ നിർബന്ധിത വായനയായി ഉൾപ്പെടുത്തുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷൻ അന്തിമ അംഗീകാരം നൽകി. ഇതോടെ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി ടെക്സസ് മാറി.
പുതിയ നിർബന്ധിത വായനാപട്ടികയിൽ ബൈബിളിലെ വിവിധ ഭാഗങ്ങൾക്കൊപ്പം മറ്റ് ക്ലാസിക് സാഹിത്യകൃതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് മുതൽ ബൈബിളിലെ ചില ഭാഗങ്ങൾ വായനാപദ്ധതിയുടെ ഭാഗമാകുകയും, ഹൈസ്കൂൾ തലത്തിൽ കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും. പദ്ധതി 2030 മുതൽ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം.