കാനഡയിലേക്ക് കടക്കുന്നതിനിടെ 60 കിലോ കൊക്കെയ്‌നുമായി ഇന്ത്യൻ യുവാവ് പിടിയിൽ
പ്രസാദ് തീയാടിക്കൽ
മിഷിഗൺ: അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് വാഹനവുമായി യാത്ര ചെയ്യുന്നതിനിടെ ഏകദേശം 60.5 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യൻ യുവാവായ ചന്ദൻ ടയാൽ (27) അറസ്റ്റിലായി.
ജൂൺ 11-ന് പുലർച്ചെയായിരുന്നു സംഭവം. മിഷിഗണിലെ ബ്ലൂ വാട്ടർ ബ്രിജ് അതിർത്തി ചെക്ക്‌പോസ്റ്റിൽ പരിശോധനയ്ക്കായി വാഹനം തടഞ്ഞപ്പോൾ യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ വാഹനത്തിനുള്ളിലെ രണ്ട് പെട്ടികളിൽ സംശയം തോന്നി.
പെട്ടികളിൽ വിസ്കോൺസിനിൽ നിന്ന് കാനഡയിലെ ബ്രാംപ്ടണിലേക്ക് കൊണ്ടുപോകുന്ന മരപ്പലകകളും ചീസ് പൗഡറുമാണെന്ന് ചന്ദൻ ടയാൽ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ വിശദമായ പരിശോധനയിൽ പെട്ടികൾക്കുള്ളിൽ വാക്വം-സീൽ ചെയ്ത് പൊതിഞ്ഞ 55 കൊക്കെയ്ൻ പാക്കറ്റുകൾ കണ്ടെത്തി.
ആദ്യ പെട്ടിയിൽ ഏകദേശം 27.47 കിലോഗ്രാം ഭാരമുള്ള 25 പാക്കറ്റുകളും, രണ്ടാമത്തെ പെട്ടിയിൽ 33.03 കിലോഗ്രാം ഭാരമുള്ള 30 പാക്കറ്റുകളും കണ്ടെത്തി. ആകെ പിടിച്ചെടുത്ത കൊക്കെയ്ൻ ഏകദേശം 60.5 കിലോഗ്രാമാണെന്ന് അധികൃതർ അറിയിച്ചു.
തനിക്ക് മയക്കുമരുന്നിനെ