മോദിയെ തെരഞ്ഞെടുപ്പില്‍നിന്ന് വിലക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി

മോദിയെ തെരഞ്ഞെടുപ്പില്‍നിന്ന് വിലക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈകോടതി തള്ളി

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍നിന്ന് ആറുവർഷത്തേക്ക് വിലക്കണമെന്ന ഹർജി ഡല്‍ഹി ഹൈകോടതി തള്ളി.

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരില്‍ വോട്ട് തേടുകയും പെരുമാറ്റച്ചട്ടം ലംഘിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ആനന്ദ് എസ്. ജോണ്‍ഡാലയാണ് ഹർജി നല്‍കിയത്. ഏതെങ്കിലും പരാതിയില്‍ പ്രത്യേക നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത പറഞ്ഞു. ഏപ്രില്‍ ഒമ്ബതിന് ഉത്തർപ്രദേശിലെ പിലിഭിത്തില്‍ മോദി നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഹരജി നല്‍കിയത്.