ചെന്നൈയില്‍ നാല് കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകൻ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ചെന്നൈയില്‍ നാല് കോടി രൂപയുമായി ബിജെപി പ്രവര്‍ത്തകൻ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ താംബരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബിജെപി പ്രവർത്തകൻ ഉള്‍പ്പെടെ മൂന്ന് പേരുടെ കൈയില്‍ നിന്നായി നാല് കോടി രൂപ പിടിച്ചെടുത്തു.

ഇവരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പണം കൂടുതല്‍ പരിശോധനകള്‍ക്കായി ആദായനികുതി വകുപ്പിന് കൈമാറിയതായാണ് ചെങ്കല്‍പട്ട് ഡിഇഒ അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർശന പരിശോധന നിലനില്‍ക്കെയാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്.

ബിജെപി പ്രവർത്തകനും സ്വകാര്യ ഹോട്ടല്‍ മാനേജരുമായ സതീഷ്, സഹോദരൻ നവീൻ, ഡ്രൈവർ പെരുമാള്‍ എന്നിവർ ചേർന്ന് ആറ് ബാഗുകളിലായി നാല് കോടി രൂപ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. തിരുനെല്‍വേലി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് പണം കൊണ്ട് വന്നതെന്ന് സതീഷ് സമ്മതിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.