മദ്യനയ അഴിമതി കേസ്: കെജിരിവാളിന് നാലാം തവണയും നോട്ടീസയച്ച്‌ ഇ ഡി

മദ്യനയ അഴിമതി കേസ്: കെജിരിവാളിന് നാലാം തവണയും നോട്ടീസയച്ച്‌ ഇ ഡി

ദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് നാലാം തവണയും ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്.

ജനുവരി 18ന് ഹാജരാവാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മൂന്ന് തവണ ഹാജരാവാന്‍ നിര്‍ദേശം നല്കിയപ്പോഴും കെജ്രിവാള്‍ എത്തിയിരുന്നില്ല.

മദ്യനയ അഴിമതി കേസില്‍ നിരവധി എഎപി നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. കെജ്‌രിവാളും അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് എഎപിയിലെ പല മന്ത്രിമാരും ഇപ്പോഴും കരുതുന്നത്. ജനുവരി മൂന്നിനായിരുന്നു ഇതിന് മുൻപ് കെജ്‌രിവാളിനോട് ഇഡി ഹാജരാവാന്‍ ആവശ്യപ്പെട്ടത്.