ഒമ്ബത് പതിറ്റാണ്ട് ; റിസര്‍വ് ബാങ്ക് 90 രൂപയുടെ നാണയം പുറത്തിറക്കി

ഒമ്ബത് പതിറ്റാണ്ട് ; റിസര്‍വ് ബാങ്ക് 90 രൂപയുടെ നാണയം പുറത്തിറക്കി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികത്തോടുനുബന്ധിച്ച്‌ 90 രൂപയുടെ നാണയം പുറത്തിറക്കി. ആര്‍ബിഐയുടെ ഒമ്ബത് പതിറ്റാണ്ട് പ്രവര്‍ത്തന ചരിത്രത്തിന്റെ പ്രതീകമായ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്.

സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം ‘ആര്‍ബിഐ@90’ എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അശോകസ്തംഭത്തൊടൊപ്പം സത്യമേവ ജയതേ- എന്നും ആലേഖനം ചെയ്തിരിക്കുന്നു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഹില്‍ട്ടണ്‍ യങ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരം 1935ലാണ് ആര്‍ബിഐ സ്ഥാപിതമായത്.