കശ്മീരിലെ ഷേര്‍ഗാഡി സ്റ്റേഷൻ രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷൻ

കശ്മീരിലെ ഷേര്‍ഗാഡി സ്റ്റേഷൻ രാജ്യത്തെ  മികച്ച പോലീസ് സ്റ്റേഷൻ
ശ്രീനഗര്‍: കശ്മീരിലെ ഷേര്‍ഗാഡി പോലീസ് സ്റ്റേഷൻ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഷനുകളിലൊന്നായി തിരഞ്ഞെടുത്ത് ആഭ്യന്തരമന്ത്രാലയം.
ശ്രീനഗറിലെ സിവില്‍ ലൈൻസ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന പോലീസ് സ്റ്റേഷനുകളിലൊന്നാണിത്. 2024 ജനുവരി ആദ്യവാരം നടക്കുന്ന ചടങ്ങില്‍ ഡിജിപിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.
ഇവിടുത്തെ പോലീസുകാരുടെ സേവനത്തിനുള്ള അംഗീകാരമാണിതെന്ന് ഷേര്‍ഗാഡി സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ഷൗക്കത്ത് അലി പ്രതികരിച്ചു. "ഇത് അഭിമാന നിമിഷമാണ്. ഈ പോലീസ് സ്റ്റേഷനില്‍ നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും മനോവീര്യം വര്‍ദ്ധിപ്പിക്കാൻ ഈ അംഗീകാരം സഹായിക്കും" ഷൗക്കത്ത് അലി പറഞ്ഞു.