മിഷോങ് ചുഴലിക്കാറ്റ്;പൂര്‍ണമായും കരയിലേക്ക് പ്രവേശിച്ചു, മരണ സംഖ്യ 17

മിഷോങ് ചുഴലിക്കാറ്റ്;പൂര്‍ണമായും കരയിലേക്ക് പ്രവേശിച്ചു, മരണ സംഖ്യ 17

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് പ്രവേശിച്ചു കഴിഞ്ഞതായി കാലാവസ്ഥാ വകുപ്പ്. ഇന്ന് ഉച്ചയോടെയാണ് കാറ്റ് ആന്ധ്രാതീരം തൊട്ടത്.

110 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുടനീളം വൈദ്യുതി മുടങ്ങിയത് ജനങ്ങളെ വലച്ചു. എന്നാല്‍ 80 ശതമാനം ഇടങ്ങളിലും വൈദ്യുതി

ആകെ 17 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവൻ നഷ്‌ടമായത്. അതേസമയം, മത്സ്യബന്ധന ബോട്ടുകളിലും ഫാം ട്രാക്ടറുകളിലും എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്‌ച നഗരത്തില്‍ ഒറ്റപ്പെട്ട ആളുകളെ രക്ഷപ്പെടുത്താൻ തീവ്രശ്രമം നടത്തിയിരുന്നു. തിങ്കളാഴ്‌ച, തമിഴ്‌നാടിന്റെ വടക്കൻ തീരപ്രദേശങ്ങളില്‍ മിഷോങ് ചുഴലിക്കാറ്റ് വീശിയടിച്ചതിനാല്‍ നഗരത്തിലും സമീപ ജില്ലകളും പെയ്‌ത മഴ കനത്ത വെള്ളക്കെട്ടിലേക്കാണ് നയിച്ചത്.

ചെന്നൈയിലുടനീളമുള്ള എല്ലാ മഴ ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലാ ഡിസാസ്‌റ്റര്‍ റെസ്‌പോണ്‍സ് ടീമുകള്‍ (ഡിഡിആര്‍ടി) രൂപീകരിച്ചു. താംബരവത്തിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷനും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി.

ചെന്നൈയിലെ ഒമ്ബത് ജില്ലകളിലായി 61,000 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്.