മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി

മംഗളൂരു: അദാനി ഗ്രൂപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി.

ചൊവ്വാഴ്ച രാത്രി 11.59ന് [email protected] എന്ന ഐഡിയില്‍ നിന്നാണ് മെയില്‍ വന്നതെന്ന് വിമാനത്താവളം അധികൃതര്‍ ബജ്പെ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതര്‍ കണ്ടതെന്നും പരാതിയില്‍ പറയുന്നു.

"നിങ്ങളുടെ വിമാനങ്ങളില്‍ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ അത് പൊട്ടും. ഞാൻ നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങള്‍ ഫണിങ് എന്ന ഭീകരരുടെ സംഘത്തില്‍പെട്ടവര്‍" എന്നായിരുന്നു മെയില്‍ സന്ദേശം.