ജാതി അധിക്ഷേപം സത്യഭാമയുടെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈകോടതി തള്ളി

ജാതി അധിക്ഷേപം സത്യഭാമയുടെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: ആർ.എൽ.വി രാമകൃഷ്‌ണനെ അപമാനിച്ച കേസിൽ നൃത്താധ്യാപിക സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബന്ധപ്പെട്ട കോടതിയിൽ ഹാജരാകാനും അവിടെ ജാമ്യാപേക്ഷ നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം എസ്.സി – എസ്.ടി കോടതിയാണ് ആർ.എൽ.വി രാമകൃഷ്‌ണന്റെ കേസ് പരിഗണിക്കുന്നത്.

യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് നർത്തകൻ ആര്.എൽ.വി രാമകൃഷ്‌ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രാമകൃഷ്‌ണൻ പോലീസിൽ പരാതി നൽകി, പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.