ശരദ് പവാറിന് തിരിച്ചടി; യഥാര്‍ത്ഥ എന്‍സിപി അജിത് പവാര്‍ വിഭാഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശരദ് പവാറിന്   തിരിച്ചടി; യഥാര്‍ത്ഥ എന്‍സിപി അജിത് പവാര്‍ വിഭാഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി)യെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശരദ് പവാറിന് വന്‍ തിരിച്ചടി. എൻസിപി അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻസിപിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ലെജിസ്ലേറ്റീവ് മെജോറിറ്റി കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അജിത് പവാര്‍ പക്ഷമാണ് യഥാര്‍ഥ എന്‍സിപി എന്ന നിഗമനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എത്തിച്ചേര്‍ന്നത്. സഭയിലെ 81 എന്‍സിപി എംഎല്‍എമാരില്‍ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു.

തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോടെ എന്‍സിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും ഇനി അജിത് പവാര്‍ പക്ഷത്തിന് ഉപയോഗിക്കാം. അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതിയ പേരും ചിഹ്നവും തീരുമാനിച്ച് അറിയിക്കാന്‍ ശരദ് പവാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നു മണിയ്ക്കുള്ളില്‍ ഇക്കാര്യങ്ങള്‍ കമ്മിഷനെ അറിയിക്കാനാണ് നിര്‍ദേശം.