റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയില്‍

റിപബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി ; രാജ്യം 75 ാം റിപബ്ലിക് ദിനം ആഘോഷിക്കുമ്ബോള്‍ മുഖ്യാതിഥിയായി  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി.

വ്യാഴാഴ്ച്ച ഉച്ചയോടെ ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി സംവാദിച്ച മാക്രോണ്‍ രാജസ്ഥാനിലെ ആമ്ബര്‍ കൊട്ടാരം സന്ദര്‍ശിക്കുകയും ചെയ്തു. എസ് ജയശങ്കര്‍, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി ദിയാകുമാരി എന്നിവര്‍ക്കൊപ്പമുളള ചിത്രം മാക്രോണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.