മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്

മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് വിജിലൻസ് റിപ്പോര്‍ട്ട് നൽകിയത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി തൃശൂർ വിജിലൻസ് കോടതി വി എസ് അച്യുതാനന്ദന് നോട്ടീസ് അയച്ചു.

എസ്എൻഡിപി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വി എസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്താകെ 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.