ഒരു വർഷം തീരുന്നു,പുതുവർഷം കൂടി സമാഗതമാവുകയാണ്. ആയുസ്സിലെ വലിയൊരംശം കൊഴിഞ്ഞു പോവുന്നു എന്നും പറയാം.വരാനുള്ള പുലരികൾക്ക് പ്രതീക്ഷകളും പ്രത്യാശകളും കൈകോർത്തി നീങ്ങുമായിരിക്കും. നീതിയും സമത്വവും എന്നും ഒരേതട്ടിൽ ഒരേഅളവിൽ അളന്നു മൂല്യപ്പെടുത്തിയാൽ,എന്തു കിട്ടും ബാക്കി! സങ്കടങ്ങളുടെയും, നഷ്ടങ്ങളുടെയും, മോഹഭംഗങ്ങളുടെയും കാർമേഘങ്ങൾ മായട്ടെ എന്നെന്നേക്കുമായി ! വരവേൽപ്പിനുള്ള ആഘോഷങ്ങൾ മാസങ്ങൾക്കുമുൻപേ തുടങ്ങി ഹോട്ടലുകാരും , കോഫീഷോപ്പുകാരും പുഷ്പപവിൽപ്പനക്കാരും കാർഡുകളുടെ വലിയ ശേഖരം തന്നെയാണ് ഇന്ന് കടകളിൽ ! എന്നാൽ കഴിഞ്ഞവർഷം ഒന്നു കൂട്ടിക്കിഴിച്ചു നോക്കാൻ ആർക്കും സമയമില്ല.പോയവർഷത്തിലെ നമ്മുടെ നേട്ടങ്ങളിലേക്കും നന്മതിന്മകളിലേക്കും നമുക്കൊന്ന് തിരിഞ്ഞു നോക്കാം.
ലോകജാലകത്തിൽ മാറ്റങ്ങളും രീതികളും നിയമങ്ങളും അനർത്ഥങ്ങളുടെ ഒരു നീണ്ട നിരതന്നെയായിരുന്നു. എന്നിരുന്നാലും ആരും ബിസിനസ്സ് ആവശ്യങ്ങൾക്കയുള്ള യാത്രകൾ ഇബോള വൈറസിന്റെ പേടിയിൽ നീട്ടിവെക്കുകയോ അല്ലെങ്കിൽ തീവ്രവാദികളുടെ പേരിൽ യാത്രകൾ മാറ്റിവെക്കുകയോ ഒന്നും തന്നെയുണ്ടായില്ല!ഒരുവശത്ത് വെടിവെയപ്പും മാറാരോഗങ്ങളും അസുഖങ്ങളും മറ്റൊരുവശത്ത് ജീവിതം സാധാരണപോലെ!ആർക്കും ആരോടും പരാതിയില്ല സ്വന്തം കാര്യം സിന്ധാബാദ് !എന്നാൽ മഴക്കാലക്കെടുതികൾക്കായും തീവ്രവാദി ദേശത്തിനായും പഴയ തുണികൾ ശേഖരിച്ചും ആഹാരസാധനങ്ങൾ പാഴ്സൽ ചെയ്തവരും ഇല്ലാതില്ല.ദിവസവും കേൾക്കൂന്ന ദുരിതങ്ങൾക്കും അപകടങ്ങളും കേൾക്കാതിരുന്നാൽ അത്രയും മനസ്സിനൊരാശ്വാസം കിട്ടും എന്നു കരുതി പത്രവായനയും റ്റിവി ന്യൂസ്സ് കാണുന്നതേ നിർത്തിയ പലരേയും അറിയാം.കൂടെ പെൺകുട്ടികൾക്കു സ്വയരക്ഷാ മാർഗ്ഗങ്ങൾ വിവരിക്കാനും പഠിപ്പിക്കാനും ഇന്ന് “പതിവ്രതകൾ “ ആയ ധാരാളപേരുടെ സംവാദങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിൽ റ്റിവി ചാനലുകാർ മത്സരം!കൂടെ ‘ഇരകൾ‘ എന്നൊരു പുതിയ കൂട്ടസംഘടനക്ക് രൂപം കൊടുക്കപ്പെട്ടു,എല്ലാം സ്ത്രീകൾ തന്നെയെന്ന് സമൂഹം ഒന്നടങ്കം തീറെഴുതി.
എന്തും ഏതും മനുഷ്യന്റെ ജീവിതം പോലും ഇന്ന് വിൽപ്പനച്ചർക്കായി മാറിയിരിക്കയാണ് എങ്ങനെ ആയുസ്സ് കൂട്ടിയെടുക്കാം എന്നാണ് ഇന്നത്തെ ജീവിതം.രാവിലെ രാമായണമോ ഭഗവത്ഗീതയോ ബൈബിൾ പരിഭാഷക്കോ സ്ഥാനമില്ല, മറിച്ച് ഇന്റെർനെറ്റിലൂടെ എങ്ങനെ വണ്ണം കുറക്കാം,സൌന്ദര്യം വർദ്ധിപ്പിക്കാനുള്ള ക്രീമുകൾ മസിൽ കുട്ടാനുള്ള പൊടിക്കൈകൾ എന്നിവക്കായി പരതുന്ന എല്ലാ ജാതി, പ്രായക്കാരും ഉണ്ട് ഇന്ന്. പിന്നെ ഇന്ന് സൈബർ ലോകം മാറി “വാട്ട്സ് അപ്പ് “ കാലമായിത്തീർന്നിരിക്കുന്നു! എന്തും ഏതും ആരെയും വാട്ട്സ് അപ്പിൽ കാണാം സംസാരിക്കാം റെക്കോർഡ് അയക്കാം! ഏറ്റവും സൌകര്യപ്രദമായ കാര്യം ഈ വാട്ട്സ് അപ്പ്കാരുടെ ലൊക്കേഷൻ ഐഡെന്റിറ്റി കണ്ടുപിടിക്കാൻ എളുപ്പമല്ല എന്നതാണ്!ഇംഗ്ലീഷ് ഭാഷപോയിട്ട് സ്വന്തം ഭാഷയായ ബംഗാളി പോലും നേരെചൊവ്വെ സംസാരിക്കാൻ അറിയാത്ത സകല ബംഗാളികൾക്കും ഇന്ന് വാട്ട്സ് അപ്പ്, ഫെയിസ് ബുക്ക്, എന്നുവേണ്ട, ഫ്രീയായി സംസാരിക്കാനും, കാശുമുടക്കാതെ ഫ്രീ വൈഫൈയ് ഉപയോഗിക്കാനും ഇന്നു ജനം പഠിച്ചു കഴിഞ്ഞു. സമ്മതിച്ചു , ലോകം വളരാനും ,റ്റെക്നോളജിയെ അംഗീകരിക്കാനും നമ്മൾ സന്നദ്ധരായിരിക്കണം, ഒരു തുറന്ന മനോഭാവം ഉണ്ടായിരിക്കണം. പക്ഷെ ആ വളർച്ചയുടെകൂടെ നഷ്ടമാകുന്നത് നമ്മുടെ ഓരോരുത്തരുടെയും സ്വകാര്യതയും, സംസ്കാരവും, ജീവിതമാർഗ്ഗങ്ങളും, തത്വങ്ങളും ആണ് എന്നകാര്യം സൌര്യപൂർവ്വം മറന്നു പോകുന്നു.
പെൺവാണിഭം പോലുയുള്ള സൈബർ കുറ്റകൃത്യങ്ങൾക്കും ഇന്നും എന്നും എല്ലാവരും കുറ്റംവിധിക്കുന്നത് ഇന്റെർനെറ്റിനെയും ഒപ്പം ക്യാമറഫോണുകളയും ആണ്.ഇതിനൊക്കെ മുൻപേ പെൺകുട്ടികളോടുള്ള സമീപനവും അത്യാചാരങ്ങളും വിവേചനങ്ങളും ഉണ്ടായിരുന്നു എന്നാൽ ഇന്റെർനെറ്റിന്റെയും ഫോണുകളുടെയും വരവോടെ ഇന്ന്,നിമിഷങ്ങൾക്കകം ലോകം മുഴുവൻ അറിയുന്നു എന്നൊരു വ്യത്യാസം മാത്രം.ശരീരത്തിനിണങ്ങും വിധത്തിലുള്ള വസ്ത്രധാരണത്തിന് പെൺകുട്ടികളെ ബോധവൽക്കരിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളെ ശരിയായ രീതിയിൽ വളർത്തുവാൻ അമ്മമാരെ പ്രാത്സാഹിപ്പിക്കുന്നതിനും നമ്മുടെ ചിന്താഗതിക്കും കാഴ്ചപ്പാടുകൾക്കും ഒരു പ്രധാന പങ്കുവഹിക്കാനുണ്ട്. ടി.വി. സീരിയലുകളും പരിപാടികളും കുട്ടികളോടുള്ള നമ്മുടെ സംസാരിക്കാനുള്ള സമയവും സ്നേഹപൂർവ്വമായ ലാളനകളേയും സാരമായി ബാധിക്കുന്നു എന്ന തിരിച്ചറിവിന്റെ ഭാഗമായി ഇത്തരം പരിപാടികൾ തീർത്തും വേണ്ട എന്നു ചിലർ തീരുമാച്ചിതായും അറിയുന്നു.ആ സമയങ്ങളിൽ കളിയും ചിരിയുമായി അവർക്കിടയിലേക്ക് സ്വയം ഇറങ്ങിച്ചെല്ലാനും നമ്മുടെ സമയങ്ങൾ നമ്മുടെ കുട്ടികൾക്ക് എന്ന് മനസ്സിലാക്കിയാൽ ഒരു തുടക്കം എങ്കിലും ആയിത്തീരുന്നു.നമ്മുടെ കുട്ടികൾ ആന്റോയിഡിൽ ഇന്നു വായിക്കാൻ ശ്രമിക്കുന്ന കഥകളും നോവലുകളും പുസ്തകങ്ങളായിത്തന്നെ വായിക്കുന്നതിന്റെ ആവശ്യഗത അവരെ പറഞ്ഞു മനസ്സിലാക്കാനും അവരുടെ കൂടെ ലബ്രറികളിലും പുസ്തകമേളകളിലും പോകുവാൻ നമ്മൾ കാണിക്കുന്ന താല്പര്യം പാഴായിപ്പോകില്ല!
ലൈംഗിക ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും ബലിയാടുകളായത് നിരാലംബരും നിഷ്ക്കളങ്കരുമായ ഒട്ടനവധി പെൺകുട്ടികളും കുഞ്ഞുങ്ങളുമാണ്.കുട്ടി എന്നൊന്നില്ല, ‘പെൺ‘ എന്ന വാക്ക് കുട്ടിയുടെ കൂടെച്ചേർത്താൽ ആർക്കും ഏതുവിധത്തിലും ചൂഷണം ചെയ്യാനുള്ള ഉപകരം എന്നൊരു സ്റ്റാംബ് അടിച്ചു വിട്ടതുപോലെയാണ് “ പെൺകുട്ടി’.പല കണക്കുകളും ഇന്ന് സൂചിപ്പിക്കുന്നത് 2014 മുൻവർഷങ്ങളേക്കാൾ ഇത്തരത്തിലുള്ള ചൂഷണങ്ങൾ കൂടുതലായെന്നാണ്.ഇക്കാലത്ത് നാം അനുഭവിക്കുന്ന ആധുനിക സൌകര്യങ്ങൾ തന്നെയാണ് ഈ ദുരവസ്ഥക്ക് ഏറിയപങ്കും എന്ന് നമുക്ക് സ്വയം ആശ്വസിക്കാം.ക്യാമറാ ഫോണുകളും കമ്പ്യൂട്ടറുകളും ഇന്റെർനെറ്റുമൊക്കേയും പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നു എന്നെല്ലാം നമുക്ക് കാര്യകാരണങ്ങളായി നിരത്താം.ഡെൽഹിയിലും ബോംബെയുലും മറ്റുമായി ഇത്തരം ചൂഷണങ്ങൾ ബസ്സുകളിലും, റ്റാക്സികളിലും എന്നു വേണ്ട ഓഫ്ഫിസ്സുകളിൽ പോലും സർവ്വസാധാരണയായി. ജനം രോഷാകുലരായി നിരത്തിലിറങ്ങി ന്യായവിധിതേടി ഇപ്പറയുന്ന ഇന്റെർനെറ്റിന്റെയും വാട്ട്സ് അപ്പിന്റെയും സഹായത്താൽ ലക്ഷങ്ങൾ കൂട്ടമായി നിരത്തിലിറങ്ങി എന്നിട്ടെന്തായി?നഗരത്തിന്റെ സമാധാന സംഹിതകൾ നഷ്ടമാവുന്നു എന്ന കാരണത്താൽ അടിച്ചർത്തെപ്പെട്ടു.ഇത്രനാളും അറിയാതിരുന്ന ഒരു പറ്റം ചൂഷണ വിദ്വാന്മാർക്കു പിടികിട്ടി എന്തു ചെയ്താലും അത്രക്കിത്രയെയുള്ളു അതിനാൽ,പുതിയ രീതികളും മാർഗ്ഗങ്ങളും സർക്കാർതന്നെ കാട്ടിക്കൊടുത്തു!അല്ലാതെ ഇവിടെ ഫോണും ഇന്റെർനെറ്റും പെൺകുട്ടികളുടെ വേഷവിധാനങ്ങളും ഒന്നും അല്ല വില്ലന്മാർ നമ്മുടെ സ്വന്തം സർക്കാരുകൾ തന്നെ നിയമങ്ങൾ തന്നെ! ബസ്സിലും ഓട്ടോയിലും തീയറ്ററുകളിലും തോണ്ടലും നോട്ടങ്ങളും ആയി വരുന്നവന്മാരെ ചെരുപ്പെടുത്തടിക്കാൻ ധൈര്യം കാട്ടുക,കൂടെ നിൽക്കുന്നവരൊട് പറഞ്ഞ് കണക്കിനു നല്ല തല്ലു വാങ്ങിക്കൊടുക്കുക.ബലാത്സംഗം ചെയ്തിട്ടു പോയ റ്റാക്സിക്കാരന്റെ കാറിന്റെ നംബർ ഫോണിൽ എടുത്തുവെക്കാൻ ഓർത്ത പെൺകുട്ടിയുടെ കാര്യക്ഷമത മനസ്സിന്റെ ഉത്തരവാദിത്വബോധം ഒരു ഉദാഹരണമായി സ്വീകരിക്കുക!
സ്വന്തം വീടുകളിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ജീവിതം.ഒന്നുപറഞ്ഞു രണ്ടാമത്തെ വാക്കിൽ ‘ഡൈവോഴ്സ്‘ ആരെന്നോ ഏതെന്നോ ഉള്ള കാഴ്ചപ്പാടുകൾ മാറി വളരെ പ്രാക്റ്റിക്കൽ ആയി ചിന്തിക്കുന്ന ഒരു തലമുറ!ഭാര്യ എന്നത് ഒരു വളർത്തുമൃഗം മാത്രമാണെന്ന കാഴ്ചപ്പാടിലേക്കുന്ന നീങ്ങുന്ന സമൂഹം.അതേറ്റുപിടിക്കാനായി തയ്യാറകുന്ന വീട്ടുകാരും ഉദാഹരണസഹിതം അവതരിപ്പിച്ചു ഫലിപ്പിക്കുന്ന പ്രശസ്തരും അതു സമൂത്തിലേക്കെത്തിക്കാനായി റ്റി വി ചാനലുകാരും പത്രക്കാരും!ഓരൊ ചെറിയ ന്യൂസുകൾപോലും പൊലിപ്പിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുംബോൾ ആശുപത്രികൾ കിടക്കുന്ന പാവപ്പെട്ട രോഗികൾക്കുവേണ്ടി ഒരുകുപ്പി രക്തത്തിനായി നേട്ടോട്ടം ഓടുന്ന ബദ്ധുക്കൾ സുഹൃത്തുക്കൾ!അതൊന്നു റ്റിവിയുൽ കാണിക്കാനോ സ്ക്രോൾ ന്യൂസ്സായി ഇടാനൊ ആരും ഇല്ല!ഇവിടെ പലസമയത്തും വാട്ട്സ് അപ്പും ഫെയ്സ്ബുക്കും റ്റ്വിറ്ററും സഹായമായിട്ടുണ്ട് ധാരാളം.ഒരു നേരം ഒരുമിച്ചിരുന്നു പ്രാർത്ഥികാനോ ആഹാരം കഴിക്കാനോ കുട്ടികളോടു സംസാരിക്കാനോ നേരം ഇല്ലാത്ത കുടുംബബന്ധങ്ങൾ!ഉള്ള സമയംകൊണ്ട് ധാരാളം ബാങ്ക്ബാലസുകൾ കൂട്ടാനായുള്ള നെട്ടോട്ടം.ഇതിനെല്ലാം അവസാനം സ്വയം വെട്ടിപ്പിടിച്ചതൊന്നും അനുഭവിക്കാതെ ഉരുകിജീവിച്ചു തീരുന്ന മനുഷ്യൻ കൂടെ കുറ്റം മുഴുവനും കൊൾസ്ട്രോളിനും രോഗങ്ങൾക്കും പച്ചകറികളിലെയും മിനറൽ വാട്ടറിലെയും വിഷങ്ങൾക്കും!എന്നാൽ ഗ്രോബാഗുകളിലും സ്വന്തം ബാൽക്കണികളിലും നമ്മുക്ക് ആവശ്യമുള്ള പച്ചക്കറികൾ വളർത്താം.മിനറൽ വാട്ടർ ഒരു വലിയചരുവത്തിൽ വച്ച് രണ്ടു സ്പൂൺ മല്ലിയോ, കരിവേപ്പിലയോ ഇട്ടു തിളപ്പിച്ചു വിഷം മാറ്റികുടിക്കാം.സ്വയം പര്യാപ്തത സ്വ്യരക്ഷ എന്നിവയാണിതല്ലാം!
ദൈവത്തെ പോലും ഒരു വിൽപ്പനച്ചരക്കായി മനുഷ്യൻ ഉപയോഗിക്കുന്നു എന്നു കാട്ടിത്തന്നെ ‘പി കെ‘ എന്ന സിനിമ നിരോധിക്കാൻ ധൃതികാണിക്കുന്ന ഒരു സമൂഹവും നിയമങ്ങളും!മനുഷ്യനെ നിർമ്മിച്ച ദൈവം നമ്മുടെ പിതാവ് നമ്മെ സ്നേഹിക്കുന്നതുപോലെ സ്നേഹക്കുകയല്ലെയുള്ളു അവർ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനായി നമ്മേ കുടുതൽ കഷ്ടപ്പെടുത്തുമോ എന്ന ഒരേഒരു ചോദ്യം എല്ലാ മതത്തേയും അടച്ചാക്ഷേപിച്ചു പോലും!പോയവർഷത്തിലെ നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും നന്മതിന്മകളും ഒന്ന് കൂട്ടിക്കിഴിച്ചുനോക്കു സ്വയം.ഒരാൾ മറ്റൊരാളുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിനു പകരം എനിക്ക് സ്വയം എന്തു ചെയ്യാൻ കഴിയും എന്ന് ഓരൊരുത്തരും ചിന്തിക്കുക.ശിഷ്ടപാപത്തിന്റെ നഷ്ടക്കണക്കുകൾ മാത്രമാണെങ്കിൽ ഇനിയുമൊരവധിക്ക് കാക്കാതെ ഈ പുതുവർഷപ്പുലരിയെ ഒരു മാറ്റത്തിന്റെ പടിവാതിലായി നമുക്ക് സ്വീകരിക്കാം.നമ്മുടെ നന്മകൾമാത്രമെ നമുക്ക് നമ്മുടെ ഭാവിക്കായി ബാക്കിവെക്കാനുള്ളു എന്ന് മറക്കാതിരിക്കുക.