നടൻ സലിം കുമാർ ആശുപത്രിയിൽ: ആരോ​ഗ്യനില അതീവ ​ഗുരുതരം; നിലവിൽ വെറ്റിലേറ്ററിൽ

Jun 6, 2026 - 06:53
 0  7
നടൻ സലിം കുമാർ  ആശുപത്രിയിൽ: ആരോ​ഗ്യനില അതീവ ​ഗുരുതരം; നിലവിൽ  വെറ്റിലേറ്ററിൽ

നടന്‍ സലിം കുമാറിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം വെന്റിലേറ്ററിലാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദേശീയ പുരസ്‌കാര ജേതാവായ സലിം കുമാര്‍ ആരോഗ്യപരമായ കാരണങ്ങളാൽ  ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇതിനിടിയിലും സിനിമകള്‍ ചെയ്തിട്ടുണ്ട്.

കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുൻപ് സലീം കുമാർ ചികിത്സ തേടിയിരുന്നു. അദ്ദേഹത്തിന് നേരത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്

ആരോഗ്യപരമായി അവശനായിരുന്ന അവസ്ഥയിലും അടുത്തിടെ മുഖ്യമന്ത്രി വിഡി സതീശന് നല്‍കിയ സ്വീകരണ പരിപാടിയില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം സംസാരിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.