സൽമാൻ റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്സസ്' നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

Sep 26, 2025 - 15:11
 0  136
സൽമാൻ റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്സസ്' നിരോധിക്കണമെന്ന ഹർജി  തള്ളി സുപ്രീം കോടതി

ന‍്യൂഡൽഹി: എഴുത്തുകാരനും ബുക്കർ പുരസ്കാര ജേതാവുമായ സൽമാൻ റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകം ഇന്ത‍്യയിൽ നിരോധിക്കണമെന്നാവശ‍്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. പുസ്തകത്തിൽ മതനിന്ദയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്.

രാജീവ് ഗാന്ധി സർക്കാർ ഈ നോവൽ നിരോധിച്ച് 1988ൽ ഉത്തരവിറക്കിയിരുന്നുവെങ്കിലും കഴിഞ്ഞ നവംബറോടെ ഡൽഹി ഹൈക്കോടതി വിലക്ക് അവസാനിപ്പിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനു പിന്നാലെ നോവൽ ഇന്ത‍്യയിൽ ലഭ‍്യമായെന്നും നോവൽ നിരോധിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ‍്യം