റമളാൻ നോമ്പ് വരവായ്: അഡ്വ . സുബൈദ ലത്തീഫ്

റമളാൻ നോമ്പ് വരവായ്: അഡ്വ . സുബൈദ ലത്തീഫ്
പഞ്ചസ്തംഭങ്ങളിലാണല്ലോ
ഇസ്ലാംമതത്തിൻ നിലനിൽപ്പ്.
വിശ്വാസത്തിന്നുറപ്പല്ലോ 
ഒന്നാമതായി പറയുന്നു.
അഞ്ചുനേരം നമസ്കാരം രണ്ടാമത്തെ കാര്യത്തിൽ.
മൂന്നാമ്മതായി പറയുന്നു റമദാൻ നോമ്പനുഷ്ഠാനം.
സക്കാത്തിൻ ദാനധർമ്മങ്ങൾ നാലാമത്തെതാണല്ലോ.
അഞ്ചാമത്തേതാണെങ്കിൽ ഹജ്ജ്
നിർവ്വഹിക്കലാണല്ലോ.
യഥാർത്ഥ ഇസ്ലാംവിശ്വാസി
ഇവകൾ നിർവ്വഹിക്കുന്നവനാകേണം 
റമദാൻ നോമ്പ് ഒരേസമയം,
മനസ്സ്,ശരീരം 
ശുദ്ധമാക്കുന്നു.
റമദാൻ നോമ്പെപ്പോഴും
ഇസ്ലാമിന് നിർബ്ബന്ധമാകുന്നു..
പ്രഭാതം മുതൽ പ്രദോഷം വരെ
അന്നപാനീയങ്ങളുപേക്ഷിക്കൽ ഭൗതീകവും,
ആരാധനകർമ്മവും പ്രാർത്ഥനകളും ആത്മീയവും ചേർന്ന് 
റമദാൻ നോമ്പ് മഹത്തകരമാക്കുന്നു.
എഴുവയസ്സുമുതൽ  നോമ്പ്നോൽക്കൽ
നിർബന്ധമാണിസ്ലാമിൽ.
റമദാൻമാസ  പിറകണ്ടാൽ
റമദാൻ നോമ്പ് തുടങ്ങുകയായ്.
പുലർച്ചെ സുബഹി ബാങ്കിൻ മുമ്പായി 'ഇടയത്താഴ'മെന്ന പുണ്യം,
'മഗ്‌രിബ് 'ബാങ്ക് വിളിക്കുമ്പോൾ നോമ്പ് തുറക്കൽ നിർബന്ധം.
നോമ്പ് കാലത്തെ ഖുർആനോതൽ
പുണ്യങ്ങളുടെ സൗരഭ്യം.
തറാവീഹെന്ന നമസ്കാരം
രാത്രിയിൽ ചെയ്യുന്ന നിസ്കാരം.
മുപ്പതു നോമ്പ് കഴിഞ്ഞാലോ  ചെറിയ പെരുന്നാളാഘോഷം.
പുണ്യങ്ങളുടെ ദിനരാത്രങ്ങൾ 
പരിശുദ്ധ  റമളാന്റെ വരദാനം .
റമളാൻ നോമ്പ് വരവായ്
പാപമോചനത്തിന് വഴിയായ്.