സൃഷ്ടിയുടെ പരിണാമം : കവിത , മണിയ

സൃഷ്ടിയുടെ പരിണാമം : കവിത , മണിയ
കവിതാദിനത്തിൽ ഒരു  കവിത
ചിതറിയ ചിന്തകൾ പാറിപ്പറന്നു  നിലത്തു വീണവ
കുമിളയായ് ഉള്ളിൽ തിക്കുമുട്ടി
പൊട്ടിത്തരിച്ച് തണ്ടായ്,
ഇലകൾ വീശിയ വള്ളിയായ്  മാറി,
 ഒരു തേൻമാവു തേടി.
അതു പിറന്നത് 
നല്ലൊരു കവിതയായി !
ചിലതു ചില്ലയിൽ ഒട്ടിപ്പിടിച്ച് 
മുകുളങ്ങളായി  കൊമ്പുകൾ
തളിർത്തിലകൾ വീശി, ശാഖയും.
ഓരോ ശാഖയിൽ ചേക്കേറിയ
പക്ഷികൾ കൂടുകൂട്ടി
ആ കൂട്ടിൽ മുട്ടകൾ ഇട്ടവർ അടയിരുന്നു.
അതു പിറന്നത് കഥയായ്.
.
ഇടയിൽ കടന്നൊരു
വില്ലൻ കഥാപാത്രം മുട്ടകളോരൊന്നും
 ഉള്ളിലാക്കി ആ ജന്മങ്ങളങ്ങനെ പാഴിലായി,
പാവം അമ്മക്കിളി!അച്ഛനും!
കൂടു മാറി പുതുമുട്ടകൾ ഇട്ടു 
പുതു കുടുംബത്തിൻ ജന്മത്തിന്.
അതാവും നീണ്ടകഥയായത്.
പുതുകഥാപാത്രങ്ങൾ വിരിഞ്ഞു,
വാ പിളർന്നവർ കാത്തിരുന്നു
ചുണ്ടിൽ ഇരകൾ കൊത്തിവന്ന 
തള്ളക്കുരുവിയാ കുഞ്ഞുങ്ങൾ
തൻ വായിലേക്കിട്ട് കാത്തിരുന്നു 
വില്ലൻ കഥാപാത്രങ്ങളെ പായിച്ച്.
കഥയിലും കവിതയിലും മാത്രമല്ല 
ജീവിതത്തിലും വില്ലന്മാർ വില്ലന്മാർ തന്നെ.
ചിലപ്പോൾ മല്ലന്മാരുമായിടും.
അതാണ് കഥയിലെ മസാല. മസാലയില്ലാതൊരു പടമോടുമോ?
ഉരുത്തിരിഞ്ഞവരോരുത്തരായ് 
തനിയെ കൊത്തിപ്പെറുക്കിനടന്നു ചുറ്റിലും,പിന്നെ ചാഞ്ചാടിപ്പറന്നവ നാടും നഗരവും അച്ഛനമ്മമാരെ വിട്ടകന്നകലേക്ക്  തനിയെ പുതു ചില്ലകൾ തേടി,മറഞ്ഞിരുന്ന
വില്ലന്മാരെ പായിച്ച് ഇണയെത്തി 
ശിഖരത്തിൽ പുതുകൂടു കൂട്ടാൻ.
കഥകളങ്ങനെ നീണ്ടുപോയപ്പോള
തൊരു നോവലുമായില്ലേ?അതാണ് സൃഷ്ടിയുടെ പരിണാമം.